കുട്ടികളുടെ ആപ്പ് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി മെറ്റ

കുട്ടികളുടെ ആപ്പ് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി മെറ്റ

സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗവും കൗമാരക്കാരിലെ മാനസികസമ്മർദ്ദവും തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളും നഷ്ടപരിഹാരവും പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. അമേരിക്കൻ ഫെഡറൽ കോടതിയിൽ നടന്ന ചരിത്രപരമായ നിയമപോരാട്ടത്തിനൊടുവിലാണ് 1800 കോടി ഡോളർ (1.7 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാനും പ്ലാറ്റ്‌ഫോമുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്താനും മെറ്റ തയ്യാറായത്.

പ്രധാന നിയന്ത്രണങ്ങൾ:

സമയപരിധി: 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോഗം പ്രതിദിനം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തി. രക്ഷിതാക്കളുടെ പ്രത്യേക അനുമതിയുണ്ടെങ്കിൽ മാത്രമേ അധിക സമയം ഉപയോഗിക്കാനാകൂ.

രാത്രികാല വിലക്ക്: അർധരാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ കുട്ടികൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തി.

ലൈക്കുകൾ മറയ്ക്കും: കൗമാരക്കാരുടെ മാനസികാരോഗ്യം കണക്കിലെടുത്ത് അവരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെ എണ്ണം ഇനി മുതൽ കാണാൻ സാധിക്കില്ല.

എ.ഐ. പ്രായപരിശോധന: 13 വയസ്സിൽ താഴെയുള്ള കുട്ടികൾ വ്യാജ വിവരങ്ങൾ നൽകി അക്കൗണ്ട് ഉണ്ടാക്കുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയും സ്വതന്ത്ര ഓഡിറ്റുകളും വഴി പ്രായപരിശോധന ഉറപ്പാക്കും.

administrator

Related Articles