യൂട്യൂബിന് ഭീഷണിയായി ബിലിബിലി; ആഗോള വിപണി ലക്ഷ്യമിട്ട് ചൈനീസ് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം

യൂട്യൂബിന് ഭീഷണിയായി ബിലിബിലി; ആഗോള വിപണി ലക്ഷ്യമിട്ട് ചൈനീസ് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം

വീഡിയോ കാണാൻ ഇനി യൂട്യൂബ് മാത്രം മതിയെന്ന കാലം മാറുന്നു. ചൈനയിലെ ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ‘ബിലിബിലി’ (Bilibili) ആഗോളതലത്തിൽ യൂട്യൂബിന് ശക്തമായ വെല്ലുവിളിയുയർത്തി രംഗത്തെത്തിയിരിക്കുകയാണ്. വർഷങ്ങളായി ചൈനയിൽ വലിയ ക്രിയേറ്റർ കമ്മ്യൂണിറ്റിയുള്ള ബിലിബിലി, ഇപ്പോൾ രാജ്യത്തിന് പുറത്തേക്കും പ്രവർത്തനം വിപുലീകരിക്കാനുള്ള ഊർജ്ജിത നീക്കത്തിലാണ്. ആനിമേഷൻ, ഗെയിമിങ്, എന്റർടെയ്ൻമെന്റ്, യൂസർ ജനറേറ്റഡ് കണ്ടന്റ് എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആഗോള വിപണി പിടിക്കുന്നതിനായി ബിലിബിലി തങ്ങളുടെ ഇന്റർനാഷണൽ ആൻഡ്രോയിഡ് ആപ്പ് വീണ്ടും അവതരിപ്പിച്ചു. ഇതിനൊപ്പം ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്‌സൈറ്റും തയാറായിവരുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്രിയേറ്റർമാരെ പ്ലാറ്റ്‌ഫോമിലെത്തിക്കുന്നതിനായി നിയമനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പുതിയ ഇന്റർനാഷണൽ ആപ്പിൽ ഐ.ഡി വെരിഫിക്കേഷൻ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ സൈൻ അപ്പ് ചെയ്യാൻ സാധിക്കും.

ക്രിയേറ്റർമാർക്ക് മുന്നിൽ മികച്ച വരുമാന അവസരങ്ങളും പുതിയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള വഴികളുമാണ് ബിലിബിലി വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം കണ്ടന്റുകൾക്കൊപ്പം 4K അൾട്രാ എച്ച്.ഡി സ്ട്രീമിങ് സൗകര്യവും പ്ലാറ്റ്‌ഫോമിലുണ്ട്. എന്നാൽ അന്താരാഷ്ട്ര ക്രിയേറ്റർമാർക്കുള്ള വരുമാന പങ്കിടൽ (Monetization) രീതികൾ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

administrator

Related Articles