ഓൺലൈൻ തട്ടിപ്പുകൾ തടയാൻ കർശന നടപടി: മെസേജിങ് ആപ്പുകൾക്ക് ‘സിം ബൈൻഡിംഗ്’ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ഓൺലൈൻ തട്ടിപ്പുകൾ തടയാൻ കർശന നടപടി: മെസേജിങ് ആപ്പുകൾക്ക് ‘സിം ബൈൻഡിംഗ്’ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ടെലികോം വകുപ്പ് പുതിയ ‘സിം ബൈൻഡിംഗ്’ ചട്ടങ്ങൾ നടപ്പിലാക്കുന്നു. വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ പ്രമുഖ മെസേജിംഗ് സേവനങ്ങൾ ഉപയോക്താക്കളുടെ കെ.വൈ.സി സ്ഥിരീകരിച്ച സജീവമായ സിം കാർഡുകളുമായി മാത്രം ബന്ധിപ്പിക്കണമെന്നാണ് പുതിയ കർശന നിർദ്ദേശം. ഇതിനായി പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നൽകിയിരിക്കുന്ന അവസാന തീയതി 2026 ഡിസംബർ 31 ആണ്.

സിം കാർഡ് ഇല്ലാതെ ഇന്റർനെറ്റ് സഹായത്തോടെ മാത്രം മെസേജിങ് ആപ്പുകൾ പ്രവർത്തിപ്പിച്ച് കുറ്റവാളികൾ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളും ആൾമാറാട്ടങ്ങളും പ്രതിരോധിക്കാനാണ് ഈ നീക്കം. പുതിയ നിയമപ്രകാരം, ആപ്പുകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന അതേ സിം കാർഡ് ഫോണിൽ സജീവമായി ഉണ്ടായിരിക്കേണ്ടതുണ്ട്. സിം മാറ്റുകയോ ഒഴിവാക്കുകയോ ചെയ്താൽ ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

administrator

Related Articles