യാത്രകൾ ഇനി കൂടുതൽ എളുപ്പമാക്കാം: ഗൂഗിൾ മാപ്‌സിലെ പ്രധാന ഫീച്ചറുകൾ പ്രയോജനപ്പെടുത്താം

യാത്രകൾ ഇനി കൂടുതൽ എളുപ്പമാക്കാം: ഗൂഗിൾ മാപ്‌സിലെ പ്രധാന ഫീച്ചറുകൾ പ്രയോജനപ്പെടുത്താം

നമ്മുടെ നിത്യജീവിതത്തിലെ യാത്രാവേളകൾ ഏറെ ലളിതമാക്കാൻ ഗൂഗിൾ മാപ്‌സിന് സാധിക്കാറുണ്ട്. എന്നാൽ അതിലെ ചില പ്രത്യേക ഫീച്ചറുകൾ കൃത്യമായി ഉപയോഗിച്ചാൽ മാപ്പിന്റെ ഉപയോഗം കൂടുതൽ മികച്ചതാക്കാൻ സാധിക്കും. പ്രിയപ്പെട്ട സ്ഥലങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനായി അവയ്ക്ക് അനുയോജ്യമായ ഇമോജികൾ നൽകി ലിസ്റ്റ് തയ്യാറാക്കാവുന്നതാണ്. മാപ്പിൽ ഒരു സ്ഥലം സേവ് ചെയ്ത് ‘Choose icon’ വഴി ഇഷ്ടമുള്ള ഇമോജി തിരഞ്ഞെടുക്കുക വഴി മാപ്പ് തുറക്കുമ്പോൾ തന്നെ ആ സ്ഥലങ്ങൾ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും.

ദിവസേനയുള്ള യാത്രകളിലെ ട്രാഫിക്കും സമയവും അറിയാൻ വീടും ഓഫീസും മാപ്പിൽ സേവ് ചെയ്തു വെക്കുന്നത് ഏറെ ഉപകാരപ്പെടും. പ്രൊഫൈൽ ഐക്കണിലെ സെറ്റിങ്സ് വഴി വിലാസം നൽകിയ ശേഷം ഫോണിന്റെ ഹോം സ്ക്രീനിൽ വിജറ്റ് ചേർത്താൽ ആപ്പ് തുറക്കാതെ തന്നെ തത്സമയ ട്രാഫിക് വിവരങ്ങൾ അറിയാം. അതുപോലെ, നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഇന്റർനെറ്റ് ഡാറ്റ ലാഭിക്കാനായി ഓഫ്‌ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും യാത്രാവേളകളിൽ ഏറെ സഹായകരമാകും.

administrator

Related Articles