സുരക്ഷയേറിയ പുതിയ ആധാർ ആപ്പ് പുറത്തിറക്കി

സുരക്ഷയേറിയ പുതിയ ആധാർ ആപ്പ് പുറത്തിറക്കി

ഇന്ത്യയിലെ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി, പഴയ എംആധാർ (mAadhaar) ആപ്പ് നിർത്തലാക്കി പുതിയ ആധാർ ആപ്പ് അവതരിപ്പിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഔദ്യോഗിക അറിയിപ്പ് പ്രകാരം എംആധാർ ആപ്പ് ഉടൻ പ്രവർത്തനം അവസാനിപ്പിക്കും. അതിനാൽ ഉപയോക്താക്കൾ പുതിയ ആധാർ ആപ്പ് ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണമെന്ന് യുഐഡിഎഐ നിർദ്ദേശിച്ചു.

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് പുതിയ ആപ്പിന്റെ പ്രത്യേകത. ഹോട്ടലുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇനി ആധാർ മുഴുവനായി കാണിക്കുന്നതിന് പകരം, ആവശ്യമായ വിവരങ്ങൾ മാത്രം ക്യുആർ കോഡ് വഴി പങ്കിടാം. ഒടിപി പരിശോധനയ്ക്ക് പുറമെ, ഫേസ് ഓതന്റിക്കേഷനും ക്യുആർ പരിശോധനയും ഉൾപ്പെടുത്തി സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി. ഇത് ഡാറ്റാ ചോർച്ചയും വ്യാജ ഉപയോഗവും ഫലപ്രദമായി തടയുന്നു. വിരലടയാളം, മുഖം, ഐറിസ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ആപ്പ് വഴി നേരിട്ട് ലോക്ക് ചെയ്യാനും നിയന്ത്രിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. ഇത് കൂടുതൽ സ്വകാര്യത ഉറപ്പാക്കുന്നു.

administrator

Related Articles