ബി.എസ്.എൻ.എൽ കണക്ഷൻ ഇനി ഓൺലൈനായി

ബി.എസ്.എൻ.എൽ കണക്ഷൻ ഇനി ഓൺലൈനായി

ബി.എസ്.എൻ.എൽ. പുതിയ സിം കണക്ഷനുകൾ എടുക്കുന്നതിനായി അത്യാധുനിക ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തി. ഇനി ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ പേപ്പർരഹിതമായി ഉപയോക്താക്കൾക്ക് പുതിയ കണക്ഷനുകൾ സ്വന്തമാക്കാം. കേരള സർക്കിൾ വികസിപ്പിച്ച ഈ പദ്ധതി ഇപ്പോൾ രാജ്യവ്യാപകമായി ലഭ്യമാണ്. കേരള ചീഫ് ജനറൽ മാനേജർ ആർ. സജികുമാറിന്റെ നേതൃത്വത്തിലുള്ള ഐ.ടി. ടീമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ജൂനിയർ ടെലികോം ഓഫീസർമാരായ ഒ.എസ്. ശ്രീകുമാർ, സി. അനുമോദ് എന്നിവരും ഈ ഉദ്യമത്തിന്റെ ഭാഗമാണ്.

ഈ സേവനം ലഭ്യമാക്കുന്നതിനായി ബി.എസ്.എൻ.എൽ. വെബ്സൈറ്റിലെ ലിങ്ക് വഴിയോ ക്യു.ആർ. കോഡ് സ്കാൻ ചെയ്തോ ഉപയോക്താക്കൾക്ക് നടപടിക്രമങ്ങൾ ആരംഭിക്കാം. തുടർന്ന് ആവശ്യമായ വിവരങ്ങൾ ഓൺലൈനായി പൂരിപ്പിക്കുകയും ഇ-കെ.വൈ.സി. വഴി ഐഡന്റിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുകയും വേണം. ഇതിനുശേഷം ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുത്ത് കണക്ഷൻ ഉറപ്പിക്കാം. സിം കാർഡ് അടുത്തുള്ള കസ്റ്റമർ കെയർ സെന്റർ വഴി നേരിട്ടോ, അല്ലെങ്കിൽ പോസ്റ്റ്മാൻ/അംഗീകൃത ഏജന്റുമാർ വഴി വീട്ടിലെത്തിക്കുന്ന സൗകര്യം ഉപയോഗിച്ചോ കൈപ്പറ്റാവുന്നതാണ്. ഈ സംവിധാനം വഴി വളരെ എളുപ്പത്തിലും വേഗത്തിലും പുതിയ കണക്ഷനുകൾ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

administrator

Related Articles