സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ 2 ലക്ഷത്തോളം നിർദ്ദേശവുമായി സർക്കാർ

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ 2 ലക്ഷത്തോളം നിർദ്ദേശവുമായി സർക്കാർ

രാജ്യത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ മെറ്റ അടക്കമുള്ള കമ്പനികൾക്ക് നൽകിയത് രണ്ട് ലക്ഷത്തോളം ഉത്തരവുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സഹയോഗ്’ പോർട്ടൽ വഴി നൽകിയ ഉത്തരവുകളുടെ ശരാശരി കണക്കെടുത്താൽ പ്രതിദിനം 1,275 അല്ലെങ്കിൽ ഓരോ 68 സെക്കൻഡിലും ഒന്ന് എന്ന തോതിലാണ് ഉള്ളടക്കങ്ങൾ നീക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജന്തർമന്തറിൽ സിജെപി നടത്തിയ സമരകാലത്താണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഉത്തരവുകൾ ഇറങ്ങിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേന്ദ്ര വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരമാണ് വിവിധ ഏജൻസികൾ സഹയോഗ് പോർട്ടൽ മുഖേന സോഷ്യൽ മീഡിയ കമ്പനികൾക്ക് നിരന്തരം നിർദ്ദേശങ്ങൾ അയക്കുന്നത്. ആകെ ലഭിച്ച ഉത്തരവുകളിൽ പകുതിയോളവും (ഏകദേശം 1 ലക്ഷം) മെറ്റയുടെ ഇൻസ്റ്റാഗ്രാമിനാണ് ലഭിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഇൻസ്റ്റാഗ്രാം പ്രധാന പ്രചാരണ ഉപാധിയായതാണ് ഇതിന് കാരണം. ഇതിനുപുറമെ ഫേസ്ബുക്കിന് 80,000-ത്തോളവും യൂട്യൂബിന് 15,000-ത്തോളവും ഉള്ളടക്കങ്ങൾ പിൻവലിക്കാനുള്ള ഉത്തരവുകൾ ലഭിച്ചു

administrator

Related Articles