വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിലും വിവിധ പരസ്യങ്ങളിലും തന്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഈ ഹർജി ജസ്റ്റിസ് ജ്യോതി സിങ് ചൊവ്വാഴ്ച പരിഗണിക്കും.

നേരത്തെ സമാനമായ ആവശ്യവുമായി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ എന്നിവർ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും അവർക്ക് അനുകൂലമായ വിധി ഉണ്ടാവുകയും ചെയ്തിരുന്നു. ഡിജിറ്റൽ യുഗത്തിൽ താരങ്ങളുടെ അനുമതിയില്ലാതെ അവരുടെ സവിശേഷതകൾ സാമ്പത്തിക ലാഭത്തിനോ മറ്റോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാലും ഇപ്പോൾ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. മലയാള സിനിമയിൽ നിന്ന് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുന്ന ആദ്യത്തെ പ്രമുഖ താരമാണ് മോഹൻലാൽ.

administrator

Related Articles