ടാറ്റ പ്ലേയും ഏഞ്ചല്‍ ടെലിവിഷനും കൈകോര്‍ക്കുന്നു

ടാറ്റ പ്ലേയും ഏഞ്ചല്‍ ടെലിവിഷനും കൈകോര്‍ക്കുന്നു

പ്രമുഖ ബംഗാളി എന്റര്‍ടൈന്റ്‌മെന്റ് സ്ഥാപനമായ ഏഞ്ചല്‍ ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരണത്തിലൂടെ ടാറ്റ പ്ലേ തങ്ങളുടെ ടാറ്റ പ്ലേ ബംഗ്ലാ സിനിമാ സേവനത്തിന്റെ ഒരു പുതിയ പ്രോഗ്രാം അവതരിപ്പിച്ചു. ആഴത്തിലുള്ള സാംസ്‌കാരിക ബന്ധത്തിനും കഥപറച്ചിലിന്റെ പാരമ്പര്യത്തിനും പേരുകേട്ട ഏഞ്ചല്‍, ബംഗാളി സംസാരിക്കുന്ന കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഒരു എന്റര്‍ടൈന്റ്‌മെന്റ് കേന്ദ്രമാക്കി ഉയര്‍ത്തുന്ന ഒരു പ്രീമിയം, പരസ്യരഹിത ഉള്ളടക്കം കൊണ്ടുവരികയാണ്.

ഉത്സവ സീസണിലും ഇതിഹാസ ഐക്കണ്‍ ഉത്തം കുമാറിന്റെ 100 വര്‍ഷത്തെ സ്മരണയ്ക്കായി ആരംഭിച്ച പുതുക്കിയ ടാറ്റ പ്ലേ ബംഗ്ലാ സിനിമ സമകാലികവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമായ ബംഗാളി സിനിമകളുടെ വിപുലവമായ ശേഖരം തന്നെ വാഗ്ദാനം ചെയ്യുന്നു. പ്രതീക്, കെഞ്ചോ ഖൂണ്ടെ ക്യൂട്ടെ, ആക്രോഷ്, അമര്‍ പ്രേം, ആമാര്‍ ഭുവന്‍ തുടങ്ങിയ ആധുനിക ബ്ലോക്ക്ബസ്റ്ററുകള്‍ക്കൊപ്പം ആന്റണി ഫിരിംഗീ, ദേയ നെയ, ഹിരാക് രാജര്‍ ദേശെ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. ഉത്തം കുമാര്‍, സുചിത്ര സെന്‍, സത്യജിത് റേ, ഋത്വിക് ഘട്ടക് തുടങ്ങിയ മഹാന്മാരുടെ സുവര്‍ണ്ണ കാലഘട്ടത്തെ പുനരുജ്ജീവിപ്പിക്കാനും ഇന്നത്തെ ശക്തമായ ആഖ്യാനങ്ങളെ സ്വീകരിക്കാനും പ്രേക്ഷകരെ അനുവദിക്കുന്നു.

സിനിമയ്ക്ക് പുറമേ, മാറിക്കൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ അഭിരുചികള്‍ നിറവേറ്റുന്നതിനായി ഈ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. യുവാക്കളെ ലക്ഷ്യം വച്ചുള്ള ഷോര്‍ട്ട് ഫിലിമുകള്‍, സിനിമ, സിനിമേതര, ഭക്തി വിഭാഗങ്ങളിലെ സംഗീത വീഡിയോകളുടെ വിപുലമായ ശേഖരം, ഹണ്ട ഭോണ്ട, ബട്ടുല്‍ ദി ഗ്രേറ്റ് തുടങ്ങിയ എക്സ്‌ക്ലൂസീവ് ആനിമേറ്റഡ് ഷോകള്‍ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.

സേവനത്തെ വേറിട്ടു നിര്‍ത്തുന്നത് പൂര്‍ണ്ണമായും പരസ്യരഹിതമാണ് എന്നതാണ്. ആദ്യ മൂന്ന് ദിവസം സൗജന്യമാണ്. സബ്സ്‌ക്രൈബര്‍മാര്‍ക്ക് ചാനല്‍ 1305ല്‍ ട്യൂണ്‍ ചെയ്യാം. അല്ലെങ്കില്‍ ടാറ്റ പ്ലേ മൊബൈല്‍ ആപ്പില്‍ തടസ്സമില്ലാതെ സ്ട്രീം ചെയ്യാം.

administrator

Related Articles