‘കാട്ടാളൻ’ ഒടിടിയിലേക്ക്

‘കാട്ടാളൻ’ ഒടിടിയിലേക്ക്

ആന്റണി വർഗീസ് നായകനായി അഭിനയിച്ച ‘കാട്ടാളൻ’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ ആണ് നിർമ്മിച്ചിരിക്കുന്നത്. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ ആണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. കെജിഎഫ്, സലാർ എന്നീ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബി അജെനീഷ് ലോക്നാഥ് ചിത്രത്തിനായി അഡീഷണൽ സോങ്ങുകളും ഒരുക്കിയിരിക്കുന്നു. റെനഡിവേ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

administrator

Related Articles