കേരളവിഷൻ പുസ്തക പ്രസാധന രംഗത്തേയ്ക്ക്:ആദ്യ പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു

കേരളവിഷൻ പുസ്തക പ്രസാധന രംഗത്തേയ്ക്ക്:ആദ്യ പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു

കൊച്ചി: മാധ്യമപ്രവ‍ര്‍ത്തകൻ ഷംനാദ് പുതുശ്ശേരി എഴുതി, കേരളവിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘സംപ്രേഷണ യോഗ്യമല്ലാത്ത കഥകൾ’ എന്ന പുസ്തകത്തിൻ്റെ കവര്‍ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ നടി ജ്യോതിര്‍മയി നിർവ്വഹിച്ചു. ഷംനാദ് പുതുശ്ശേരിയുടെ മാധ്യമ രംഗത്തെ അനുഭവങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സിഒഎ സംസ്ഥാന പ്രസിഡൻ്റ് പ്രവീണ്‍ മോഹൻ അധ്യക്ഷനായ ചടങ്ങില്‍ കേരളവിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ പ്രജീഷ് അച്ചാണ്ടി സ്വാഗതം പറഞ്ഞു.

സിഒഎ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, കെസിസിഎൽ ചെയര്‍മാൻ കെ. ഗോവിന്ദൻ, കേരളവിഷൻ ന്യൂസ് ചെയര്‍മാൻ പി.എസ്. സിബി, ന്യൂസ് മലയാളം മനേജിംഗ് ഡയറക്ടർ അബൂബക്കര്‍ സിദ്ദിഖ്, മിഡിയ ഇൻഫോ ചീഫ് എഡിറ്റർ എൻ.ഇ.ഹരികുമാർ, ചലച്ചിത്രതാരങ്ങളായ സരയു, രശ്മി ബോബൻ തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമ മേഖലയിലെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു. ഷംനാദ് പുതുശ്ശേരി നന്ദി പ്രകാശിപ്പിച്ചു. സെപ്തംബർ 27 ന് പുസ്തകം പ്രസിദ്ധീകരിക്കും.

administrator

Related Articles