ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേള; ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ പ്രദർശന ലിസ്റ്റിൽ

ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേള; ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ പ്രദർശന ലിസ്റ്റിൽ

2026 ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാൻ’ എന്ന മലയാള ചിത്രം പ്രദർശിപ്പിക്കും. ജോയ് മാത്യു നായകനായ സിനിമ 1986 ലാണ് പുറത്തിറങ്ങിയത്. 4കെ പതിപ്പ് ക്ലാസിക്സ് വിഭാഗത്തിലാണ് പ്രദർശനം. നിലവിൽ പ്രഖ്യാപിച്ച പട്ടികയിൽ മലയാളത്തിൽ നിന്നുള്ള ഏക ചിത്രം ‘അമ്മ അറിയാൻ’ ആണ്.

സെപ്റ്റംബർ 10 മുതൽ 20 വരെ കാനഡയിൽ വെച്ച് നടക്കുന്ന ചലച്ചിത്രമേളയിൽ ജോൺ എബ്രഹാമിന്റെ സിനിമയടക്കം ആറ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത് കീർത്തി സുരേഷ് നായികയാകുന്ന കാർത്തിക് സുബ്ബരാജിന്റെ തമിഴ് ചിത്രം ‘ഡൊറോത്തി’ ലിസ്റ്റിലുണ്ട്. ഇളയരാജയാണ് സംഗീതമൊരുക്കുന്ന ഈ ചിത്രം സെന്റർപീസ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. കാർത്തിക്കിന്റെ പത്താമത്തെ ചിത്രമായ ‘ഡൊറോത്തി’ സെപ്റ്റംബർ 25നാണ് തീയേറ്ററിൽ എത്തുന്നത്.

റിച്ചി മേത്തയുടെ ഹിന്ദി ചിത്രം ‘ഫൂലൻ’ സ്പെഷ്യൽ പ്രസന്റേഷൻസ് വിഭാഗത്തിലും തേജ റിയോയുടെ കൊന്യാക് ചിത്രം ‘അങ്’ പ്ലാറ്റ്‌ഫോം മത്സരവിഭാഗത്തിലും ഇടം നേടിയിട്ടുണ്ട്. രാഹുൽ റോയിയുടെ ‘അമൻ’ എന്ന ഹ്രസ്വചിത്രവും ലിസ്റ്റിലുണ്ട്. ഇയൻ ബാവയുടെ ‘സ്‌ട്രോങ് സൺ’, ഡോ. റോഷൻ സേത്തിയുടെ ‘ദ് സർജൻ’, സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’ തു‍ടങ്ങിയ ചിത്രങ്ങളും ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.

administrator

Related Articles