ഇന്ത്യൻ ബോക്സോഫീസ് വലയിട്ട് പിടിച്ച് സ്പൈഡർമാൻ

ഇന്ത്യൻ ബോക്സോഫീസ് വലയിട്ട് പിടിച്ച് സ്പൈഡർമാൻ

ഇപ്പോഴെങ്ങും സ്പൈഡർമാൻ ആണ് ചർച്ചാവിഷയം. ഹോളിവുഡിൽ മാത്രമല്ല, ഇന്ത്യൻ ബോക്സോഫീസിലും തരം​ഗം സൃഷ്ടിച്ച് മുന്നേറുകയാണ് ഈ മാർവെൽ ചിത്രം. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.

ഓപണിങ്ങിൽ തന്നെ റെക്കോർഡിട്ട സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ സിനിമയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയിലെ ചിത്രത്തിന്റെ കളക്ഷനും ഞെട്ടിക്കുന്നതാണ്. 73 കോടി രൂപയാണ് റിലീസ് ദിനമായ ജൂലൈ 30 ന് ‌‌സ്പൈഡർമാൻ നേടിയത്. ഒരു ഹോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് കൂടിയാണിത്. തൊട്ടടുത്ത ദിവസം ഓപണിങ്ങിനെയും വെല്ലുന്ന കളക്ഷൻ ചിത്രം സ്വന്തമാക്കി.

ട്രേഡ് ട്രാക്കർ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, കളക്ഷൻ 400 കോടി രൂപ പിന്നിട്ടുകഴിഞ്ഞു. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി സ്പൈഡർമാൻ മാറി. ധുരന്ധർ: ദി റിവഞ്ച് മാത്രമാണ് ഇനി സ്പൈഡർമാന് മുന്നിലുള്ളത്.

administrator

Related Articles