വേനലിനെ തടുക്കാൻ പുത്തൻ കണ്ടുപിടുത്തവുമായി ജപ്പാൻ

വേനലിനെ തടുക്കാൻ പുത്തൻ കണ്ടുപിടുത്തവുമായി ജപ്പാൻ

കനത്ത ചൂട് ജനങ്ങളെ വലക്കുമ്പോൾ പുത്തൻ കണ്ടുപിടിത്തവുമായി രം​​ഗത്ത് വന്നിരിക്കയാണ് ജപ്പാൻ. ചൂട് സഹിക്കാനാവാത്ത ജനങ്ങളെ തണുപ്പിക്കാൻ ഒരു ഫ്രിഡ‍്ജാണ് ‌ജപ്പാൻ അവതരിപ്പിച്ചിരിക്കുന്നത്. ആളുകൾ കയറിയിരുന്ന് വാതിലടച്ചാൽ തണുത്ത കാറ്റായിരിക്കും. നിമിഷങ്ങൾക്കുള്ളിൽ ചൂട് കുറയുകയും ചെയ്യും.

ഡു ഹിമോൺ ബോക്സ് എന്ന പേരിൽ വികസിപ്പിച്ച ഈ പുതിയ സാങ്കേതികവിദ്യ കടുത്ത വേനലിൽ ജോലി ചെയ്യുന്നവർക്കും ചൂട് മൂലമുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് രൂകല്പന ചെയ്തിരിക്കുന്നത്. ഒരാൾക്ക് അകത്ത് ഇരിക്കാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഇത് വലിയ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രിഡ്ജ് പോലെ തോന്നിച്ചേക്കാം. കയറിയിരുന്ന് വാതിലടച്ചാൽ നിമിഷനേരങ്ങൾക്കുള്ളിൽ തല, കഴുത്ത്, തോൾ, എന്നിവടങ്ങളിലേക്ക് തണുത്ത കാറ്റ് വീശും. ഇതോടെ നിമിഷങ്ങൾക്കകം ചൂടു കുറയും

ഇത് 15 ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തുകയും അകത്ത് ഇരിക്കുന്നയാളിലേക്ക് 5 ഡിഗ്രി സെൽഷ്യസ് തണുത്ത വായു ശക്തമായി വീശുകയും ചെയ്യും. വിശ്രമിക്കുന്നതിലുപരി ഹീറ്റ് എക്സോഷൻ, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ചൂട് മൂലമുള്ള അപകടസാധ്യതകൾ കുറക്കാനാണ് ഇത് പ്രധാനമായും രൂപകൽപന ചെയ്തിരിക്കുന്നത്.

administrator

Related Articles