ഷവോമിയുടെ ഉപബ്രാൻഡായ പോക്കോ തങ്ങളുടെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ പോക്കോ എം8 പവർ ഇന്ന് (ഓഗസ്റ്റ് 4) ഇന്ത്യയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ലോഞ്ചിന് ശേഷം പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും. വലിയ ബാറ്ററി, ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണ, മികച്ച ഐപി റേറ്റിംഗ് എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
8.45 മില്ലീമീറ്റർ മാത്രം കനമുള്ള മെറ്റൽ ഫ്രെയിമും മാറ്റ് ഫിനിഷുള്ള പിൻ പാനലും. ബ്ലാക്ക്, ബ്ലേസ് ഓറഞ്ച്, ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാകും. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP65 റേറ്റിംഗും ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവുമുണ്ട്. വമ്പൻ 8,000 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4 നാനോമീറ്റർ ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 4 ചിപ്‌സെറ്റ്. 8GB RAM, UFS 2.2 സ്റ്റോറേജ്, ചൂട് കുറയ്ക്കാനായി വേപ്പർ ചേംബർ കൂളിംഗ് സംവിധാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ആൻടുടു ബെഞ്ച്മാർക്കിൽ 6.30 ലക്ഷത്തിലധികം സ്കോർ ഈ ചിപ്‌സെറ്റ് നേടിയിട്ടുണ്ട്.

