ഗെയിമിങ് ലോകം കീഴടക്കാൻ വൺപ്ലസ്

ഗെയിമിങ് ലോകം കീഴടക്കാൻ വൺപ്ലസ്

വൺപ്ലസിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വൺപ്ലസ് 16 ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ചൈനയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നിലവിലുള്ള വൺപ്ലസ് 15-ന്റെ പിൻഗാമിയായി എത്തുന്ന ഈ ഫോണിന്റെ പ്രധാന ഗെയിമിങ് സവിശേഷതകളും ഡിസൈൻ സൂചനകളും കമ്പനി ഔദ്യോഗികമായി പങ്കുവെച്ചിട്ടുണ്ട്. ‘സ്‌നാപ്ഡ്രാഗൺ ഗെയിമിങ് ടെക്‌നോളജി അവാർഡ്സ് 2026’ പരിപാടിയിലാണ് വൺപ്ലസ് ചൈന ജനറൽ മാനേജർ ലിയു ബാവോയു പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

ഗെയിമിങ് പ്രകടനം മികച്ചതാക്കാൻ മൂന്ന് പ്രധാന സാങ്കേതികവിദ്യകൾ ഫോണിലുണ്ടാകും.വിൻഡ് ചേസർ ഗെയിമിങ് കോർ ഫോണിന്റെ പെർഫോമൻസ് കാര്യക്ഷമമായി നിയന്ത്രിക്കും. ഹൈ റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ തിരഞ്ഞെടുത്ത ഗെയിമുകളിൽ 165 FPS വരെ മികച്ച അനുഭവം നൽകും. ഇ-സ്‌പോർട്സ് ട്രിപ്പിൾ ചിപ്പ് ഗെയിമിങ് സ്മൂത്ത് ആക്കുന്നതിനായുള്ള പ്രത്യേക ചിപ്‌സെറ്റ് സംവിധാനം. ചോർന്ന റെൻഡർ ചിത്രങ്ങൾ പ്രകാരം വൺപ്ലസ് 15-ലെ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിന് പകരം പഴയ മോഡലുകളിലേതുപോലെ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ തിരികെ കൊണ്ടുവന്നേക്കും.

administrator

Related Articles