ഷവോമി 17 സീരിസ് പ്രീഓര്‍ഡര്‍ ആരംഭിച്ചു

ഷവോമി 17 സീരിസ് പ്രീഓര്‍ഡര്‍ ആരംഭിച്ചു

ആപ്പിള്‍ ഐഫോണ്‍ 17 സീരിസ് പുറത്തിറക്കിയതിന് പിന്നാലെ 15 സീരീസില്‍ നേരെ 17 ലേക്ക് ചാടി വിപണി പിടിക്കാന്‍ ചൈനീസ് കമ്പനിയായ ഷവോമി പ്ലാന്‍. ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്‌സ് എന്നിവ ഉള്‍പ്പെടുന്ന ഷവോമി 17 സീരീസ് ചൈനയില്‍ പ്രീഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനമാകും ലോഞ്ച് ചെയ്യുക.

സെക്കന്‍ഡറി ഡിസ്‌പ്ലേയോട് കൂടി വരുന്ന ഫോണുകളില്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 SoC ആയിരിക്കും ചിപ്‌സെറ്റെന്നാണ് പ്രതീക്ഷിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന പ്രോ മോഡലുകളുടെ ഡിസൈന്‍ കമ്പനി ടീസ് ചെയ്തിരുന്നു. പുതിയ ഫോണിന്റെ വരവ് അറിയിച്ചു കൊണ്ട് ഷവോമി അവരുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

സെക്കന്ററി ഡിസ്‌പ്ലേയാണ് ഡിസൈന്‍ പുറത്തായതിന് പിന്നാലെ ടെക് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ലെയ്ക ബ്രാന്‍ഡഡ് ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും ഫോണിനുണ്ടാകും. ചതുരാകൃതിയിലുള്ള ക്യാമറ ഐലന്‍ഡിനുള്ളിലാണ് സെക്കന്‍ഡറി ഡിസ്‌പ്ലേയും വരുന്നത്. മൂന്ന് ക്യാമറ സെന്‍സറുകളില്‍ രണ്ടെണ്ണം ബോക്‌സിലും ഒന്ന് പുറത്തുമാണ്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 SoC നല്‍കുന്ന ലോകത്തിലെ ആദ്യത്തെ ഹാന്‍ഡ്‌സെറ്റുകളും ഷവോമിയുടെ ഈ മോഡലുകളായിരിക്കും. എന്തായാലും താങ്ങാവുന്ന വിലയിലാകും കമ്പനി ഫോണ്‍ അവതരിപ്പിക്കുക എന്നതിനാല്‍, ആപ്പിളിന് വന്‍ വെല്ലുവിളിയാകും നമ്പര്‍ സീരീസിലെ പുതിയ താരത്തിലൂടെ ഷവോമി ഉയര്‍ത്തുക.

administrator

Related Articles