സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആൻഡ് സൺസ്’ തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുന്നു. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ ഇതിൽ മമിത ബൈജുവിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ലക്കി ഭാസ്കറിന്’ ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രം ആഗോളതലത്തിൽ 260 കോടി രൂപയിലധികം വേൾഡ് വൈഡ് ഗ്രോസ് നേടിയതായി നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു.
തിയേറ്ററുകളിലെ മികച്ച പ്രതികരണത്തിന് പിന്നാലെ ചിത്രം ഒ.ടി.ടി സ്ട്രീമിംഗിനും ഒരുങ്ങുകയാണ്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 11 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തും. വെങ്കി അറ്റ്ലൂരി തന്നെ രചന നിർവഹിച്ച ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിമിഷ് രവിയുടെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ചിത്രത്തിന്റെ വലിയ വിജയത്തിന് കരുത്തേകി.

