വിൻഡോസ് ഉപേക്ഷിച്ച് ഫ്രാൻസ് ലിനക്സിലേക്ക് മാറുന്നു

വിൻഡോസ് ഉപേക്ഷിച്ച് ഫ്രാൻസ് ലിനക്സിലേക്ക് മാറുന്നു

ഡിജിറ്റൽ രംഗത്തെ അമേരിക്കൻ ആധിപത്യം കുറയ്ക്കുന്നതിനും സ്വന്തം പരമാധികാരം ശക്തിപ്പെടുത്തുന്നതിനുമായി സുപ്രധാന തീരുമാനവുമായി ഫ്രാൻസ്. പൊതുഭരണത്തിന്റെ എല്ലാ മേഖലകളിൽ നിന്നും മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഒഴിവാക്കി പകരം ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ലിനക്സ് സ്വീകരിക്കുമെന്ന് ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചു. അമേരിക്കൻ സാങ്കേതികവിദ്യയിലുള്ള അമിത ആശ്രയം കുറച്ച് രാജ്യത്തിന്റെ ഡിജിറ്റൽ വിധി സ്വന്തം കൈകളിൽ സുരക്ഷിതമാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനുവിന്റെ നിർദ്ദേശപ്രകാരം നടന്ന ഇന്റർമിനിസ്റ്റീരിയൽ സെമിനാറിലാണ് ഈ ഔദ്യോഗിക തീരുമാനം കൈക്കൊണ്ടത്. രാജ്യത്തിന്റെ ഡാറ്റാ സുരക്ഷയിലും ഡിജിറ്റൽ സംവിധാനങ്ങളിലും വിദേശ കമ്പനികൾക്കുള്ള നിയന്ത്രണം ഇനിയങ്ങോട്ട് അനുവദിക്കില്ലെന്ന് ഫ്രഞ്ച് മന്ത്രി ഡേവിഡ് അമിയേൽ ഊന്നിപ്പറഞ്ഞു. പരിവർത്തനത്തിനായി കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, സർക്കാരിന്റെ ഡിജിറ്റൽ ഏജൻസിയായ DINUM വഴിയായിരിക്കും ഇതിന്റെ തുടക്കം.

ഫ്രാൻസിന്റെ സൈബർ സെക്യൂരിറ്റി ഏജൻസ, സ്റ്റേറ്റ് പ്രൊക്യുർമെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളും ഈ ദൗത്യത്തിൽ പങ്കാളികളാകും. വിൻഡോസിൽ നിന്ന് ലിനക്സിലേക്ക് മാറുന്നത് വഴി കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ പ്രവർത്തന അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. അമേരിക്കൻ, ചൈനീസ് സാങ്കേതികവിദ്യകളോടുള്ള യൂറോപ്പിന്റെ പൊതുവായ അകൽച്ചയുടെ ഭാഗം കൂടിയാണ് ഫ്രാൻസിന്റെ ഈ പുതിയ ചുവടുവെപ്പ്.

administrator

Related Articles