ടെലിവിഷൻ ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്യുന്ന പ്രധാന വാർത്തകളും ദൃശ്യങ്ങളും അനുമതിയില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നതിനെതിരെ ബ്രോഡ്കാസ്റ്റർമാർ നിയമനടപടികളിലേക്ക്. വൻ തുക മുടക്കി ശേഖരിക്കുന്ന വാർത്താ ദൃശ്യങ്ങൾ ഡിജിറ്റൽ മാധ്യമങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം.
യൂട്യൂബ്, ഫേസ്ബുക്ക്, എക്സ് (X) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഫെയർ-യൂസ് (Fair Use) നയങ്ങൾ ദുരുപയോഗം ചെയ്ത് വാർത്തകൾ പുനഃസംപ്രേഷണം ചെയ്യുന്നത് തങ്ങളുടെ പരസ്യ വരുമാനത്തെ ബാധിക്കുന്നുവെന്നാണ് ചാനലുകളുടെ പരാതി.
ഇത് തടയുന്നതിനായി വികസിപ്പിച്ച പുതിയ കോപ്പിറൈറ്റ് ട്രാക്കിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി ദൃശ്യങ്ങൾ ഉപയോഗിക്കുന്ന ചാനലുകൾക്കെതിരെ പകർപ്പവകാശ ലംഘനത്തിന് നടപടി സ്വീകരിക്കും.

