ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിൽ രാജ്യത്തെ പ്രക്ഷേപണ മേഖലയെ ക്രമീകരിക്കുന്നതിനായി പുതിയ ബ്രോർഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബില്ലിന്റെ കരട് സർക്കാർ പുറത്തിറക്കി.
പതിറ്റാണ്ടുകൾ പഴക്കമുള്ള കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ആക്റ്റിന് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. OTT പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ ന്യൂസ് സ്ട്രീമർമാർ എന്നിവരെക്കൂടി പ്രക്ഷേപണ നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരിക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പുതിയ നിയമം നിലവിൽ വരുന്നതോടെ കൃത്യമായ ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ (Content Evaluation Committees) രൂപീകരിക്കാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ നിർബന്ധിതരാകും. സ്വതന്ത്രമായി വാർത്തകൾ അവതരിപ്പിക്കുന്ന യുട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും.
പ്രക്ഷേപണ രംഗത്തെ പൈറസി തടയാൻ കർശനമായ ശിക്ഷാനടപടികളും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതേസമയം, ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ വച്ചുപൊറുപ്പിക്കാത്ത വ്യവസ്ഥകൾ ബില്ലിലുണ്ടെന്ന ആരോപണവുമായി മാധ്യമക്കൂട്ടായ്മകൾ രംഗത്തെത്തിയിട്ടുണ്ട്. ഉള്ളടക്കങ്ങൾക്കുമേൽ കടുത്ത സെൻസർഷിപ്പ് വരുന്നത് സർഗ്ഗാത്മകതയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. നിർദ്ദേശങ്ങളിൽ പൊതുജനങ്ങളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷമായിരിക്കും ബിൽ പാർലമെന്റിൽ അവതരിപ്പിക്കുക.

