‘കാട്ടാളൻ’ സിനിമക്കെതിരെ സംഘടിതമായി ഡീഗ്രേഡിങ് നടക്കുന്നതായി പരാതി

‘കാട്ടാളൻ’ സിനിമക്കെതിരെ സംഘടിതമായി ഡീഗ്രേഡിങ് നടക്കുന്നതായി പരാതി

തീയേറ്ററുകളിൽ റിലീസ് ചെയ്ത ‘കാട്ടാളൻ’ എന്ന സിനിമയ്‌ക്കെതിരെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സംഘടിതമായി ഡീഗ്രേഡിങ് നടക്കുന്നതായി പരാതി. ചിത്രം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഒരേ സ്വഭാവമുള്ള കടുത്ത നെഗറ്റീവ് റിവ്യൂകളും കുറഞ്ഞ റേറ്റിങ്ങും വലിയ തോതിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സൈബർ ആക്രമണം പരിധിവിട്ടതോടെ പ്രമുഖ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ ചിത്രത്തിന്റെ റേറ്റിങ് ഓപ്ഷൻ അപ്രതീക്ഷിതമായി ഡിസേബിൾ ചെയ്തു.

സിനിമാ ലോകത്ത് ഇപ്പോൾ ഈ നടപടി വലിയ ചർച്ചയായിരിക്കുകയാണ്. സിനിമയെ മനഃപൂർവ്വം തകർക്കാൻ ലക്ഷ്യമിട്ട് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണോ ഈ സൈബർ ആക്രമണം നടന്നതെന്ന സംശയം ബുക്ക് മൈ ഷോയുടെ ഈ നടപടിയോടെ ശക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ ഇടങ്ങളിലും ഒരേ മാതൃകയിലുള്ള നെഗറ്റീവ് കമന്റുകൾ ഒരേസമയം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

administrator

Related Articles