admin

administrator

കമ്പ്യൂട്ടര്‍ മൗസ് സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലുമായി ഗവേഷകര്‍

കമ്പ്യൂട്ടര്‍ മൗസിന്റെ ഉയര്‍ന്ന സെന്‍സിറ്റീവായ സെന്‍സറുകള്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തി നടത്താന്‍ കഴിയുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി എന്നതാണ് ടെക്ക് ലോകത്തെ ഇപ്പോയത്തെ പ്രധാന ചര്‍ച്ചാവിഷയം. ‘മൈക്ക്-ഇ-മൗസ്’…

അറട്ടൈ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

വാട്ട്സ്ആപ്പ് അക്കൗണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കൂടാതെ വാട്സ്ആപ്പിന് പകരം ‘അറട്ടൈ’ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചുവെന്നും ദേശീയ…

സോഷ്യല്‍ മീഡിയ വിലക്കില്‍ പ്രതികരണവുമായി യൂട്യൂബ്

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്. എന്നാലിപ്പോള്‍ പ്രസ്തുത വിലക്കില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് യൂട്യൂബ്. ഓസ്ട്രേലിയയുടെ നടപടി…

സത്യന്‍ ചലച്ചിത്ര പുരസ്‌കാരം ഉര്‍വശിക്ക്

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ‘സത്യന്‍ ചലച്ചിത്ര പുരസ്‌കാരം’ നടി ഉര്‍വശിക്ക്. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് നടിയ്ക്ക് പുരസ്‌കാരം. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.…

ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

ചൈനയില്‍ നിര്‍മിച്ച ദശലക്ഷക്കണക്കിന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക. ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഈ ഉപകരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്കന്‍ പൗരന്മാരെ നിരീക്ഷിക്കാന്‍…

വരുന്നു നിങ്ങളെ സഹായിക്കാന്‍ ഫിഗര്‍ 03 റോബോര്‍ട്ട്

മനുഷ്യജീവിതത്തിലെ ദൈനംദിന ജോലികള്‍ ചെയ്യാന്‍ ഒരു റോബോട്ട് എത്തുന്നു. ഫിഗര്‍ എഐ എന്ന ഹ്യൂമനോയിഡ് റോബോട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫിഗര്‍ 03 എന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ പിന്നില്‍.…

മഹാഭാരതം വീണ്ടും; കലക്ടീവ് മീഡിയ നെറ്റ് വര്‍ക്കും പ്രസാര്‍ ഭാരതിയും കൈകോർത്ത് ഒടിടിയിൽ

ഏറെ പ്രശസ്തമായ മഹാഭാരതത്തെ എഐയിലൂടെ പുനര്‍നിര്‍മ്മിച്ച് പ്രേക്ഷകരിലേക്കെത്തിക്കുകയാണ് കളക്ടീവ് മീഡിയ നെറ്റ് വര്‍ക്കിന്റെ ഹിസ്റ്ററിവേഴ്‌സ്. ഒക്ടോബര്‍ 25 ന് വേവ്‌സ് ഒടിടിയില്‍ ഈ പരമ്പരയുടെ എക്‌സ്‌ക്ലൂസീവ് ഡിജിറ്റല്‍…

ചാറ്റ് ജിപിടി വഴി ഇനി യുപിഐ പേയ്‌മെന്റും; പുതിയ ചുവടുമായി ഓപ്പണ്‍ എഐ

ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്‌മെന്റും ചെയ്യാം. ചാറ്റ്ബോട്ടിന് ഉപയോക്താവിന് വേണ്ടി പേയ്മെന്റ് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ‘ഏജന്റിക് പേയ്മെന്റ്’ (Agentic Payment) എന്ന സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്…

‘മാപ്പ്ള്‍സ്’: ഗൂഗിള്‍ മാപ്പിന് ഇന്ത്യയില്‍ നിന്നൊരു എതിരാളി

അറാട്ടൈയ്ക്കും സോഹോ മെയിലിനും പിന്നാലെ ‘മാപ്പ്ള്‍സ്’ എന്ന പുതിയ ഇന്ത്യന്‍ നിര്‍മിത ആപ്പാണിപ്പോള്‍ ടെക്ക് ലോകത്തെ ചര്‍ച്ചാവിഷയം. ഗൂഗിള്‍ മാപ്പിന് എതിരാളിയായി എത്തിയ ഈ ആപ്പിന്റെ പേര്…

ജോലി നേടാൻ ഇനി ബിരുദങ്ങള്‍ക്ക് വിലയുണ്ടാവില്ല: റയാന്‍ റോസ്ലാന്‍സ്‌കി

ഭാവിയിലെ ജോലി ലഭിക്കുന്നതിന് കോളേജ് ബിരുദങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടാകില്ലെന്ന് ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി. അക്കാദമിക് യോഗ്യതകളെക്കാളുപരി സാങ്കേതിക വൈദഗ്ധ്യത്തിനാണ് ഇപ്പോള്‍ തൊഴിലുടമകള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ലിങ്ക്ഡ്ഇന്‍…