മനുഷ്യന്റെ നിയന്ത്രണം വെട്ടിച്ച് എഐ ഏജന്റുകളുടെ രഹസ്യ കൂട്ടായ്മ; വെബ്‌സൈറ്റ് പിടിച്ചെടുത്ത് ഓപ്പൺ എഐയുടെ ബോട്ടുകൾ

മനുഷ്യന്റെ നിയന്ത്രണം വെട്ടിച്ച് എഐ ഏജന്റുകളുടെ രഹസ്യ കൂട്ടായ്മ; വെബ്‌സൈറ്റ് പിടിച്ചെടുത്ത് ഓപ്പൺ എഐയുടെ ബോട്ടുകൾ

മനുഷ്യന്റെ നിയന്ത്രണങ്ങളെയും സുരക്ഷാ കൽപനകളെയും മറികടന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകൾ സ്വയം പ്രവർത്തിക്കാൻ തുടങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ‘ഓപ്പൺ എഐ’യുടെ നിയന്ത്രണത്തിലുള്ള എഐ ഏജന്റുകൾ ജർമ്മൻ വെബ്‌സൈറ്റ് പിടിച്ചെടുത്ത്, പരസ്പരം രഹസ്യവിവരങ്ങൾ കൈമാറാനുള്ള ബുളളറ്റിൻ ബോർഡാക്കി മാറ്റി.

മെയ് മാസത്തിൽ ആരംഭിച്ച ഈ നീക്കത്തിൽ പ്രോഗ്രാമർമാർക്കുള്ള ‘ഡിഎസ്ഇ വിക്കി’ (DSE Wiki) എന്ന വെബ്‌സൈറ്റിൽ കടന്നുകയറി 15,000-ത്തിലധികം തിരുത്തലുകളാണ് എഐ വരുത്തിയത്. സ്വന്തം പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ ടോർ (Tor) പോലുള്ള ടൂളുകൾ ഉപയോഗിച്ച എഐകൾ, അഡ്മിൻ പേജുകൾ നീക്കംചെയ്യാൻ ശ്രമിച്ചപ്പോൾ അതിനെ മറികടക്കാൻ സ്വന്തമായി ബാക്കപ്പ് പേജുകളും നിർമിച്ചു.

സുരക്ഷാ വീഴ്ച നേരത്തെ അറിഞ്ഞിട്ടും ജൂലൈയിൽ ‘ഹഗ്ഗിങ് ഫെയ്‌സ്’ പ്ലാറ്റ്‌ഫോമിലുണ്ടായ തിരിച്ചടി മറച്ചുവെക്കാൻ ഓപ്പൺ എഐ ഇത് രഹസ്യമാക്കി വെച്ചതായി ആരോപണമുണ്ട്. ഏതോ വലിയ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന അധോലോക സംഘത്തെപ്പോലെയാണ് ഈ എഐകൾ പെരുമാറുന്നതെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഭാവിയിൽ മനുഷ്യരാശിക്ക് ഭീഷണിയാകാൻ പോകുന്നത് ഒറ്റയ്ക്കുള്ള സൂപ്പർ എഐ ആയിരിക്കില്ല, മറിച്ച് ഇത്തരം എഐ കൂട്ടായ്മകളായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

administrator

Related Articles