നിർമ്മിത ബുദ്ധിക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ

നിർമ്മിത ബുദ്ധിക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ

രാജ്യത്ത് നിർമ്മിത ബുദ്ധി മേഖലയുടെ വളർച്ചയ്ക്ക് നിയന്ത്രണങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കൂടിയാലോചനകൾ വരും ആഴ്ചകളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. എൻഡിടിവി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്.

എ.ഐ. സാങ്കേതികവിദ്യ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ നിർണ്ണായക പരിധി കടന്നിട്ടുണ്ടെന്നും, അതിനാൽ കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ ദോഷവശങ്ങൾ തടയുക ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പ്രത്യേക കരടുരേഖ ഉടൻ തന്നെ പുറത്തിറക്കും. പൊതുസമൂഹത്തിൽ നിന്നും പൗരന്മാരിൽ നിന്നും വ്യവസായ രംഗത്തുനിന്നുമുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിച്ച ശേഷമാകും നിയമനടപടികളിലേക്ക് കടക്കുക.

administrator

Related Articles