അമേരിക്കക്കാരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ട്രംപ് മൊബൈല് വിപണിയിലേക്ക്. യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്ഗനൈസേഷന് പ്രഖ്യാപിച്ച് ഒരു വര്ഷത്തിന് ശേഷമാണ് ടി1 ഫോണ് ആളുകളിലേക്ക് എത്തുന്നത്. ഈ ആഴ്ച തന്നെ ഫോണുകള് ആളുകളിലേക്ക് എത്തിത്തുടങ്ങുമെന്ന് കമ്പനി സോഷ്യല് മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. യുഎസില് അസംബിള് ചെയ്ത ടി1 ഫോണിന്റെ ഭാഗങ്ങളെല്ലാം അമേരിക്കയില് തന്നെ നിര്മ്മിച്ചതാണ് എന്നാണ് ട്രംപ് ഓര്ഗനൈസേഷന്റെ അവകാശവാദം. 499 യുഎസ് ഡോളറാണ് ട്രംപ് മൊബൈല് ടി1 ഫോണിന്റെ (Trump Mobile T1 phone) വില.
administrator

