ജെൻ സി പിള്ളേരുടെ പ്രധാന വൈബിടമാണ് ഇൻസ്റ്റാഗ്രാം. എപ്പോഴും ഇടയ്ക്കിടെ ഓരോ പുത്തൻ ഫീച്ചറുകള്‍ ഇൻസ്റ്റാഗ്രാമിൽ വരാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ഫീച്ചർ ട്രെൻഡാകുകയാണ്. ‘ഇൻസ്റ്റൻ്റ്’ ഫീച്ചറാണത്. കഴിഞ്ഞ മെയ് 13ന് ആണ് ഫീച്ചർ അവതരിപ്പിച്ചത്. ഉടനടിയും ഫിൽറ്ററുകളില്ലാത്തെയും ഫോട്ടോകള്‍ ഷെയർ ചെയ്യാം എന്നതാണ് ഇൻസ്റ്റൻ്റിൻ്റെ പ്രത്യേകത.
ഫോട്ടോ എടുത്തുകഴിഞ്ഞാൽ ഉടനടി തന്നെ അത് അപ്രത്യക്ഷമാകും. പിന്നീട് ഈ ഫോട്ടോകള്‍ കാണാൻ കഴിയില്ല. സുഹൃത്തുകള്‍ ഫോട്ടോകള്‍ കണ്ടതിന് പിന്നാലെ ഉടനടി തന്നെ മാഞ്ഞു പോകുകയും ചെയ്യും. ഇൻസ്റ്റന്റുകൾ പ്രേക്ഷകർക്ക് താൽക്കാലികമായി മാത്രം കാണാനാവുന്നയാണെങ്കിലും അർക്കൈവിൽ ഒരു വർഷത്തോളം ചിത്രമുണ്ടാകും. സ്റ്റോറീസിൽ റീഷെയർ ചെയ്യാനും കഴിയും. പത്രക്കുറിപ്പിലൂടെ ഇൻസ്റ്റാഗ്രാം പറഞ്ഞു. സുഹൃത്തുക്കള്‍ക്ക് റിയാക്ട് ചെയ്യാനും മറുപടി നൽകാനും കഴിയും. ഡിഎമ്മിലേക്കാകും മറുപടി വരുന്നത്.

