‘ഹേ ഭഗവാൻ’ വേണ്ടെന്ന് സെൻസർ ബോർഡ്

‘ഹേ ഭഗവാൻ’ വേണ്ടെന്ന് സെൻസർ ബോർഡ്

തെലു​ഗു നടൻ സുഹാസ് പ്രധാന വേഷത്തിലെത്തുന്ന ‘ഹേ ഭഗവാൻ’ സിനിമയുടെ പേര് മാറ്റി. ‘ഹേ ബൽവന്ത്’ എന്നാണ് ചിത്രത്തിന് ഇപ്പോൾ പേര് നൽകിയിരിക്കുന്നത്. സെൻസർ ബോർഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ പേര് മാറ്റം.

മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാം എന്ന ആശങ്ക മുൻനിർത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പേരിലെ മാറ്റം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും പുറത്തിറങ്ങിയപ്പോൾ തന്നെ ഒരു വിഭാഗം ആളുകൾ വലിയ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. സിനിമയുടെ പേരും അതിലെ ചില രംഗങ്ങളും വിശ്വാസികളുടെ വികാരങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന പരാതികളും വ്യാപകമായി ഉയ‌ർന്നു. പിന്നാലെയാണ് സെൻസർ ബോർഡിന്റെ ഇടപെടൽ.

സിനിമയ്ക്ക് പ്രദർശനാനുമതി നൽകണമെങ്കിൽ പേര് മാറ്റണമെന്ന നിബന്ധന ബോർഡ് മുന്നോട്ടുവെച്ചതോടെ മറ്റ് മാർ​ഗമില്ലാതെ അണിയറ പ്രവർത്തകർ സമ്മതിക്കുകയായിരുന്നു. പ്രതിഷേധങ്ങളെയും നിയമപരമായ തടസങ്ങളെയും ഒഴിവാക്കുന്നതിനായി പേര് മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം പേര് മാറിയെങ്കിലും സിനിമയുടെ കഥയിലോ ഉള്ളടക്കത്തിലോ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറയുന്നത്.

administrator

Related Articles