ഗ്രോക്ക് ദുരുപയോഗം ചെയ്യപ്പെടുന്നതിൽ വ്യാപക പ്രതിഷേധം

ഗ്രോക്ക് ദുരുപയോഗം ചെയ്യപ്പെടുന്നതിൽ വ്യാപക പ്രതിഷേധം

ഉപയോക്താക്കളെ ഗ്രോക്ക് എഐ സ്‌ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ലൈംഗിക ഉള്ളടക്കങ്ങളാക്കി മാറ്റാന്‍ അനുവദിക്കുന്നതില്‍ എക്‌സ് പ്ലാറ്റ്‌ഫോമിനെതിരെ ആഗോള പ്രതിഷേധം ശക്തം. ഗ്രോക്ക് ദുരുപയോഗം ചെയ്‌ത് സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകൾ അശ്ലീല ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സില്‍ വ്യാപകമായതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ലൈംഗിക ഉള്ളടക്കങ്ങള്‍ സൃഷ്‌ടിക്കാനും വ്യക്തികളെ തേജോവധം ചെയ്യാനും എഐയെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുള്ള ആഗോള ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഈ സംഭവം.

സാധാരണ ഫോട്ടോകളെ ഗ്രോക്ക് എഐ ഉപയോഗിച്ച് അശ്ലീലവും അധിക്ഷേപകരവുമായ ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എക്‌സില്‍ വ്യാപകമായി തുടങ്ങിയത്. പുതുവത്സരദിനത്തില്‍ ഈ അപകടകരമായ ട്രെന്‍ഡ് കൂടുതല്‍ വ്യാപകമായി. എക്‌സ് ഉപയോക്താക്കള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും സാധാരണ ചിത്രങ്ങള്‍ ഗ്രോക്കില്‍ അപ്‌ലോഡ് ചെയ്‌ത ശേഷം നേരിട്ട് പ്രോംപ്റ്റുകള്‍ നല്‍കിയാണ് ഇവ നിര്‍മ്മിച്ചത്. ഇത്തരം ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. സ്‌ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെയും അവകാശങ്ങളെയും കുറിച്ച് ആഗോളതലത്തില്‍ വലിയ ചോദ്യങ്ങളുയര്‍ത്തി ഈ ദാരുണ സംഭവം. ആളുകളെ അപമാനിക്കാനും തേജോവധം ചെയ്യാനും പലരും ഇത്തരം എഐ നിര്‍മ്മിത ചിത്രങ്ങള്‍ ഉപയോഗിച്ചത് പ്രശ്‌നത്തിന്‍റെ തീവ്രത ചൂണ്ടിക്കാട്ടുന്നു.

administrator

Related Articles