ഗോസ്റ്റ്‌പെയറിംഗ്: മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

ഗോസ്റ്റ്‌പെയറിംഗ്: മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമാകുന്ന ‘ഗോസ്റ്റ്‌പെയറിംഗ്’ തട്ടിപ്പിനെ കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERTIn) മുന്നറിയിപ്പ് നല്‍കി. വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കൈക്കലാക്കാന്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന പുതിയ തന്ത്രമാണിത്. വാട്‌സ്ആപ്പിലെ ‘ഡിവൈസ് ലിങ്കിംഗ്’ സംവിധാനമാണ് തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നത്. ഇതിലൂടെ ഉപയോക്താവിന്റെ പാസ്‌വേഡ്, ഒടിപി അല്ലെങ്കില്‍ സിം സ്വാപ്പ് ഒന്നും ഇല്ലാതെയേയും അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നതാണ് തട്ടിപ്പിന്റെ അപകടകരമായ സവിശേഷത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം നിരവധി ഗോസ്റ്റ്‌പെയറിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗോസ്റ്റ്‌പെയറിംഗ് വഴി ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ പ്രവേശനം നേടാനാകുമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ ഉപയോഗിക്കുന്നതല്ല, മറിച്ച് ഉപയോക്താക്കളെ കബളിപ്പിച്ചാണ് ഇവര്‍ അക്കൗണ്ട് നിയന്ത്രണം കൈക്കലാക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, തട്ടിപ്പ് സാധാരണയായി ഒരു സുഹൃത്ത് അല്ലെങ്കില്‍ പരിചയക്കാരന്‍ അയച്ചതുപോലുള്ള സന്ദേശത്തിലൂടെയാണ് ആരംഭിക്കുന്നത്. ‘ഹായ്, ഈ ഫോട്ടോയില്‍ നിങ്ങളാണോ?’ അല്ലെങ്കില്‍ ‘ഞാന്‍ നിങ്ങളുടെ ഫോട്ടോ കണ്ടു’ എന്നിങ്ങനെയുള്ള സന്ദേശത്തോടൊപ്പം ഒരു ലിങ്ക് ഉണ്ടായിരിക്കും. ഈ ലിങ്ക് ഫേസ്ബുക്ക് പോസ്റ്റോ ചിത്രമോ പോലെയാണ് തോന്നിക്കുക.

administrator

Related Articles