സെപ്റ്റംബർ 9-ന് ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിൾ ഫോണും എത്തിയേക്കും

സെപ്റ്റംബർ 9-ന് ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിൾ ഫോണും എത്തിയേക്കും

ആപ്പിളിന്റെ അടുത്ത തലമുറ പ്രീമിയം സ്മാർട്ട്‌ഫോണുകളായ ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന സീരീസ് ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 9-ന് നടക്കുന്ന തത്സമയ ആപ്പിൾ ഇവന്റിൽ ഇവ അവതരിപ്പിക്കുമെന്നാണ് സൂചന. പ്രോ മോഡലുകൾക്കൊപ്പം ആപ്പിളിന്റെ കന്നി ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ‘ഐഫോൺ അൾട്രാ’യും ഇതേ വേദിയിൽ
അരങ്ങേറിയേക്കും.

ലോഞ്ചിന് തൊട്ടുമുമ്പ് ഫോണിന്റെ നിറങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ ഓൺലൈനിൽ പുറത്തുവന്നിട്ടുണ്ട്. ലഭ്യമായ ലീക്കുകൾ പ്രകാരം മൂന്ന് പുതിയ നിറങ്ങളിലായിരിക്കും ഐഫോൺ 18 പ്രോ എത്തിപ്പെടുക. ബർഗണ്ടി (ഡാർക്ക് ചെറി), പ്യൂർ ബ്ലാക്ക്, സ്കൈ ബ്ലൂ എന്നിവയാണ് പ്രധാന കളർ ഓപ്ഷനുകളായി ടിപ്സ്റ്റർമാർ ചൂണ്ടിക്കാണിക്കുന്നത്. മുൻതലമുറ മോഡലുകളിലെ നിറങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാണ് ആപ്പിൾ ഈ പുതിയ ഷേഡുകൾ പരിചയപ്പെടുത്തുന്നത്.

administrator

Related Articles