ഓൺലൈൻ തട്ടിപ്പുകൾ തടയാൻ ‘സ്കാം ഡിറ്റക്ഷൻ’: സാംസങ് ഗാലക്സി S27 സീരീസിൽ പുതിയ ഫീച്ചറെന്ന് റിപ്പോർട്ട്

ഓൺലൈൻ തട്ടിപ്പുകൾ തടയാൻ ‘സ്കാം ഡിറ്റക്ഷൻ’: സാംസങ് ഗാലക്സി S27 സീരീസിൽ പുതിയ ഫീച്ചറെന്ന് റിപ്പോർട്ട്

തട്ടിപ്പ് ഫോൺ കോളുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ സാംസങ് തങ്ങളുടെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് നിരയായ ഗാലക്സി S27 സീരീസിൽ ‘സ്കാം ഡിറ്റക്ഷൻ’ (Scam Detection) ഫീച്ചർ ഉൾപ്പെടുത്തിയേക്കും. സാംസങിന്റെ വൺ യു.ഐ 9 ബീറ്റയുടെ (One UI 9 Beta) സോഫ്റ്റ്‌വെയർ കോഡുകളിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നത്. എന്നാൽ ഈ ഫീച്ചറിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മുമ്പ് ഗൂഗിളിന്റെ പിക്സൽ 9 സീരീസിൽ അവതരിപ്പിച്ച് തരംഗമായ ഈ സംവിധാനം കോളുകളിലൂടെയുള്ള തട്ടിപ്പുകൾ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതാണ്. S27 സീരീസിലെ നാല് മോഡലുകൾക്ക് പുറമെ ഗാലക്സി S25 സീരീസിലെ ചില ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാക്കാൻ സാധ്യതയുണ്ടെന്ന് കോഡ് വിശകലനം സൂചിപ്പിക്കുന്നു. കൂടാതെ, അടുത്ത തലമുറ പ്രൊസസറായ എക്സിനോസ് 2700 ചിപ്പുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

administrator

Related Articles