കളക്ഷനില്‍ 500 കോടി കടന്ന് ‘കാന്താര ചാപ്റ്റര്‍ 1’

കളക്ഷനില്‍ 500 കോടി കടന്ന് ‘കാന്താര ചാപ്റ്റര്‍ 1’

ആഗോളതലത്തില്‍ 500 കോടി രൂപയിലധികം കളക്ഷന്‍ നേടിയിരിക്കുകയാണ് കന്നഡ ചിത്രമായ ‘കാന്താര ചാപ്റ്റര്‍ 1’. റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് കാന്താര ചാപ്റ്റര്‍ 1. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 509.25 കോടിയാണ് സിനിമയുടെ ആഗോള കളക്ഷന്‍. ചിത്രം കേരളത്തില്‍ നിന്നും 33.14 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പന്‍ സിനിമയുടെ കളക്ഷനെ കാന്താര ചാപ്റ്റര്‍ 1 മറികടന്നിരിക്കുകയാണ്.

സല്‍മാന്‍ ഖാന്‍ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്‌മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷന്‍. അതേസമയം, ഗെയിം ചേഞ്ചര്‍ നേടിയത് 131 കോടിയാണ്. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്ന് 61.85 കോടി രൂപയാണ് കാന്താര ചാപ്റ്റര്‍ 1 നേടിയെന്നാണ് കണക്കുകള്‍. കന്നഡയില്‍ നിന്ന് 19.6 കോടിയും, തെലുങ്കില്‍ നിന്ന് 13 കോടിയും, ഹിന്ദിയില്‍ നിന്ന് 18.5 കോടിയും തമിഴില്‍ നിന്ന് 5.5 കോടി, മലയാളത്തില്‍ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.

administrator

Related Articles