പുത്തന്‍ ഫീച്ചറുകളോടെ റിയല്‍മി 15x 5ജി പുറത്തിറക്കി

പുത്തന്‍ ഫീച്ചറുകളോടെ റിയല്‍മി 15x 5ജി പുറത്തിറക്കി

റിയല്‍മിയുടെ പുതിയ 15x 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. 7,000 എംഎഎച്ച് ബാറ്ററിയും, മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനുള്ള IP68 + IP69 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് എന്നിവയുള്ളതാണ് ഫോണിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. 16,999 മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഈ ഫോണില്‍ 144Hz ഡിസ്‌പ്ലേ, മീഡിയാ ടെക് ഡൈമെന്‍സിറ്റി 6300 ചിപ്‌സെറ്റ്, 50 എം പി ക്യാമറയും ഉള്‍ക്കൊള്ളുന്നുണ്ട്. ഫോണ്‍ ആന്‍ഡ്രോയിഡ്15 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ ഫോണ്‍ മൂന്ന് നിറങ്ങളിലാണ് ലഭ്യമായിട്ടുള്ളത്. അക്വ ബ്ളൂ, മറൈന്‍ ബ്ളൂ, മെറൂണ്‍ റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ട്, റിയല്‍മീ ഡോട്ട് കോം വെബ്സൈറ്റിലും ലഭിക്കുന്നതാണ്. ലോഞ്ചിങ് ഓഫറുകളും ലഭ്യമാണ്.

റിയല്‍മി15x 5ജിയുടെ വില

6ജിബി + 128ജിബിക്ക് – 16,999 രൂപ.

8 ജിബി + 128 ജിബി – 17,999 രൂപ

8 ജിബി + 256 ജിബി – 19,999 രൂപ

administrator

Related Articles