ഐഫോണ്‍ 17 സീരീസ് ഇന്ത്യയിലുമെത്തി

ഐഫോണ്‍ 17 സീരീസ് ഇന്ത്യയിലുമെത്തി

ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 17 സീരീസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. വില്‍പ്പന ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ തന്നെ നീണ്ട ക്യൂവാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ മുതല്‍ വലിയ ക്യൂവില്‍ നിന്നാണ് ആപ്പിള്‍ ഉപയോക്താക്കള്‍ പുതിയ മോഡല്‍ സ്വന്തമാക്കിയത്. ഡിസൈനിലടക്കം പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന 17 സീരീസ് സ്വന്തമാക്കാന്‍ പതിവില്‍ കൂടുതല്‍ ആളുകളാണ് ആദ്യ മണിക്കൂറുകളില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് സ്മാര്‍ട്ട്‌ഫോണുകളാണ് ഐഫോണ്‍ 17 സീരീസില്‍ ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. വെറും 5.6 മില്ലീമീറ്റര്‍ മാത്രം കട്ടിയുള്ള ഐഫോണ്‍ എയര്‍ ആണ് ഈ വര്‍ഷത്തെ ആപ്പിള്‍ ഐഫോണ്‍ നിരയിലെ ഏറ്റവും ആകര്‍ഷകമായ മോഡല്‍. ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോണാണ് ഈ വര്‍ഷത്തെ ഐഫോണ്‍ എയര്‍ എന്നത് ഐഫോണ്‍ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതികരണങ്ങള്‍ക്കാണ് വഴി വച്ചത്.
ഈ വര്‍ഷത്തെ ആപ്പിള്‍ മോഡലുകളില്‍ ഡിസൈനിലും ബാറ്ററി ശേഷിയിലും ക്യാമറയിലും സ്റ്റോറേജിലും അടക്കം മികച്ച മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നത് 17 സീരീസിന്റെ വില്പനയെയും ഗുണകരമായി സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

administrator

Related Articles