നടനും സംവിധായകനുമായ ബേസില്‍ ജോസഫ് സിനിമ നിര്‍മാണ രംഗത്തേക്ക്. ‘ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റ്’ എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കഥകള്‍ കുറച്ചുകൂടി മനോഹരമായി പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ബേസില്‍ ജോസഫിന്റെ പോസ്റ്റ്:
സിനിമാ നിര്‍മാണം, ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഞാന്‍. ഇതെങ്ങെനെയാണ് എന്ന് പഠിച്ചുവരികയാണ്. എന്നാല്‍ ഒരു കാര്യം എനിക്കറിയാം. കഥകള്‍ പുതിയ രീതിയില്‍ കൂടുതല്‍ മികച്ചതും, ധീരവുമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മളെ എവിടേക്ക് കൊണ്ടുപോകുമെന്ന് നോക്കാം.

