സൗദിയിലെ ജിദ്ദക്കു സമീപം ചെങ്കടലില്‍ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ ബാധിച്ചു.നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ആഗോള ഇന്റ്‌റര്‍നെറ്റ് നിരീക്ഷക സ്ഥാപനമായ നെറ്റ്‌ബോക്ക്‌സ് ഇന്ത്യയില്‍ തടസ്സം നേരിട്ടതായി പറയുന്നുണ്ടെങ്കിലും ഇന്റര്‍നെറ്റ്, ഡാറ്റ കണക്ടിവിറ്റി സേവനങ്ങളില്‍ യാതൊരു ആഘാതവും കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ടെലികോം ഓപറേറ്റര്‍മാര്‍ അറിയിച്ചു. ഒന്നിലധികം റൂട്ടുകളിലൂടെ നെറ്റ്‌വര്‍ക്കുകള്‍ക്ക് നമുക്കുണ്ടെന്നും അതിനാല്‍ രാജ്യത്തെ ബാധിക്കാനിടയില്ലെന്നും ഇന്ത്യന്‍ ടെലിക്കോം അതോറിറ്റിയും വ്യക്തമാക്കി. എന്നാല്‍ ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായി ഹോങ്കോങ് ടെലികോം കമ്പനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറഞ്ഞു.
അതേസമയം ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു.
ടാറ്റ കമ്യൂണിക്കേഷന്‍സ് ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികളുടെ കണ്‍സോര്‍ട്ട്യമാണ് ഈ ഭാഗങ്ങളില്‍ കേബിള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്നാല്‍, ടാറ്റ കമ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ തടസ്സം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഹൂതി വിമതര്‍ ആഴക്കടല്‍ കേബിളുകള്‍ ലക്ഷ്യമിടാനിടയുണ്ടെന്ന് യമന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചെങ്കടലിലെ കേബിളുകള്‍ തകരാറിലായതെന്നത് ഏറെ ശ്രദ്ധേയമാണ്.

