ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഷവോമിയുടെ പുതിയ പ്രീമിയം ഹാൻഡ്സെറ്റ് ‘ഷവോമി 17ടി’ എത്തുന്നു. ജൂൺ 4-ന് ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. യൂറോപ്യൻ വിപണിയിൽ ഇതിനകം അവതരിപ്പിച്ച മോഡലിനെക്കാൾ കൂടുതൽ ആകർഷകമായ വിലയിൽ ഇന്ത്യയിൽ ഫോൺ ലഭ്യമാകുമെന്നാണ് സൂചന. 12GB RAM + 256GB സ്റ്റോറേജ് പതിപ്പിന് ഏകദേശം 65,999 രൂപയായിരിക്കും ഇന്ത്യയിലെ വിലയെന്നാണ് ടെക് ലോകത്തെ റിപ്പോർട്ടുകൾ.
6.59 ഇഞ്ച് വലിപ്പമുള്ള 1.5K LTPS അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റിനൊപ്പം 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഇത് നൽകുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 7i സുരക്ഷയും ഇതിലുണ്ട്.
പെർഫോമൻസിനായി മീഡിയടെക് ഡൈമൻസിറ്റി 8500 അൾട്ര പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

