സിനിമയിൽ മലയാളം പറയാനില്ലെന്ന് ജാൻവി കപൂർ

സിനിമയിൽ മലയാളം പറയാനില്ലെന്ന് ജാൻവി കപൂർ

മലയാളികൾക്കും ഏറെ സുപരിചിതയായ നടിയാണ് ബോളിവുഡ് താരമായ ജാൻവി കപൂർ. ബോളിവുഡിൽ മാത്രമല്ല തെലു​ഗു സിനിമകളിലും താരം സജീവമാണ്. ഇപ്പോഴിതാ ഇനി താൻ സിനിമകളിൽ മലയാളം പറയില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം.

മലയാളം സംസാരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനില്ലെന്നാണ് നടി ജാൻവി കപൂർ പറഞ്ഞത്. ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് ഈ പിന്മാറ്റമെന്നും താരം വ്യക്തമാക്കി. തനിക്ക് ആ ഭാഷ കൈകാര്യംചെയ്യാൻ വളരേ ബുദ്ധിമുട്ടാണെന്നും മനോഹരമായ, മധുരതരമായ ഭാഷയാണതെന്നും താരം പറഞ്ഞു. ഉച്ചാരണത്തിന്റെ കാര്യത്തിൽ തമിഴും തെലുങ്കും തുനിക്ക് പരിചിതമായി തോന്നുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു.

പരംസുന്ദരി എന്ന ബോളിവുഡ് ചിത്രത്തിൽ ജാൻവി മലയാളം സംസാരിച്ചിരുന്നു. ഇത് ഏറെ ട്രോളുകൾക്കും ഇടയാക്കി. തെക്കേപ്പാട്ട് സുന്ദരി ദാമോദരൻ പിള്ള എന്ന മലയാളി കഥാപാത്രത്തെയായിരുന്നു ഈ ചിത്രത്തിൽ ജാൻവി അവതരിപ്പിച്ചത്. എന്നാൽ ജാൻവി മലയാളം പറഞ്ഞത് വലിയ ട്രോളായി മാറി. ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ തന്നെ ട്രോളുകളും വന്നു. കേരളത്തെ ചിത്രീകരിച്ച രീതിയുടെ പേരിലും ചിത്രം രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു.

administrator

Related Articles