പുതിയ മാറ്റവുമായി വാട്ട്‌സ്ആപ്പ്

പുതിയ മാറ്റവുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പിൽ ഏറെ നാളായി ഉപയോക്താക്കൾ കാത്തിരുന്ന സ്വകാര്യതാ ഫീച്ചറായ ‘യൂസർനെയിം’ സംവിധാനം ഉടൻ എത്തുന്നു. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ടെലഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേതിന് സമാനമായ ഈ സംവിധാനം സ്വകാര്യത കൂടുതൽ സുരക്ഷിതമാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ വാട്ട്‌സ്ആപ്പിൽ ആരെയെങ്കിലും ബന്ധപ്പെടാൻ ഫോൺ നമ്പർ നിർബന്ധമാണ്. എന്നാൽ പുതിയ അപ്‌ഡേറ്റോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. യൂസർനെയിം വഴി ഒരാളെ കണ്ടെത്തി ചാറ്റ് ആരംഭിക്കുമ്പോൾ ആ വ്യക്തിയുടെ മൊബൈൽ നമ്പർ കാണിക്കപ്പെടില്ല. പകരം, അദ്ദേഹം തിരഞ്ഞെടുക്കുന്ന യൂസർനെയിം മാത്രമേ മറ്റ് ഉപയോക്താക്കൾക്ക് ദൃശ്യമാകൂ. അതേസമയം, ഈ സംവിധാനം നിർബന്ധിതമല്ല. പഴയത് പോലെ ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനായിരിക്കും അവസരം.

administrator

Related Articles