ആപ്പിളിന് തിരിച്ചടി

ആപ്പിളിന് തിരിച്ചടി

ആപ്പ് സ്റ്റോർ പേയ്‌മെന്റ് നയങ്ങളെ ചൊല്ലിയുള്ള എപിക് ഗെയിംസുമായുള്ള ദീർഘകാല നിയമപോരാട്ടത്തിൽ നിർണ്ണായക നീക്കവുമായി ആപ്പിൾ. തങ്ങൾക്കെതിരായ കോടതിയലക്ഷ്യ വിധിയെ ചോദ്യം ചെയ്ത് അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ. 2020-ൽ ആരംഭിച്ച ഈ നിയമയുദ്ധം ഇപ്പോൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

ഐഫോൺ ആപ്പ് സ്റ്റോറിലെ ഇൻ-ആപ്പ് പേയ്‌മെന്റുകൾ ആപ്പിൾ അമിതമായി നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ചാണ് ഫോർട്ട്‌നൈറ്റ് ഗെയിം നിർമാതാക്കളായ എപിക് ഗെയിംസ് കേസ് നൽകിയത്. ആപ്പ് സ്റ്റോറിന് പുറത്തുള്ള ഇതര പേയ്‌മെന്റ് സംവിധാനങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്താൻ ഡെവലപ്പർമാരെ അനുവദിക്കണമെന്ന് 2021-ൽ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ആപ്പിൾ ഈ ഉത്തരവ് നടപ്പിലാക്കിയപ്പോൾ പുതിയ നിബന്ധനകൾ കൂടി കൊണ്ടുവന്നു. ലിങ്ക് വഴി ഉപയോക്താവ് പേയ്‌മെന്റ് നടത്തിയാൽ 27 ശതമാനം കമ്മീഷൻ ഈടാക്കുമെന്നായിരുന്നു ആപ്പിളിന്റെ പുതിയ തീരുമാനം.

administrator

Related Articles