‘ആഫ്റ്റർ റീഡിംഗ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്

‘ആഫ്റ്റർ റീഡിംഗ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളുടെ ചാറ്റിംഗ് സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കാൻ പുതിയ ഫീച്ചറുമായി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. മെസേജുകൾ സ്വീകർത്താവ് വായിച്ചതിന് ശേഷം നിശ്ചിത സമയത്തിനകം സ്വമേധയാ ഡിലീറ്റ് ചെയ്യുന്ന ‘ആഫ്റ്റർ റീഡിംഗ്’ ഫീച്ചറിൻ്റെ പരീക്ഷണമാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിൽ സന്ദേശം അയക്കുന്ന നിമിഷം മുതൽ സമയം കണക്കാക്കുമ്പോൾ, പുതിയ ഫീച്ചറിൽ സ്വീകർത്താവ് ചാറ്റ് തുറന്ന് സന്ദേശം വായിച്ചതിന് ശേഷമേ കൗണ്ട്ഡൗൺ ആരംഭിക്കൂ എന്നതാണ് ഇതിന്റെ പ്രത്യേകത.

വാട്‌സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇൻഫോയുടെ റിപ്പോർട്ടുകൾ പ്രകാരം ഐഒഎസ്, ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കൾക്കാണ് നിലവിൽ ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായിട്ടുള്ളത്. ഡിസപ്പിയറിംഗ് മെസേജ് സെറ്റിംഗ്സിന് കീഴിലാണ് പുതിയ ‘ആഫ്റ്റർ റീഡിംഗ്’ ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചർ അനുസരിച്ച് സന്ദേശം വായിച്ചതിന് ശേഷം അഞ്ച് മിനിറ്റ്, ഒരു മണിക്കൂർ, 12 മണിക്കൂർ എന്നീ സമയപരിധികളിൽ ഏതെങ്കിലും ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഇനി സ്വീകർത്താവ് സന്ദേശം തുറന്നിട്ടില്ലെങ്കിൽ പോലും 24 മണിക്കൂറിന് ശേഷം അത് സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും.

administrator

Related Articles