ക്യാമറയ്ക്കും പെർഫോമൻസിനുമായി കൂടുതൽ പണം ചെലവാക്കാൻ ഇന്ത്യക്കാർ തയ്യാറെന്ന് സ്മാർട്ട്‌ഫോൺ ഇൻസൈറ്റ്‌സ് റിപ്പോർട്ട് 2026

ക്യാമറയ്ക്കും പെർഫോമൻസിനുമായി കൂടുതൽ പണം ചെലവാക്കാൻ ഇന്ത്യക്കാർ തയ്യാറെന്ന് സ്മാർട്ട്‌ഫോൺ ഇൻസൈറ്റ്‌സ് റിപ്പോർട്ട് 2026

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ ഉപഭോക്താക്കളുടെ മുൻഗണനകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി ഫ്ലിപ്കാർട്ടും കൗണ്ടർപോയിന്റ് റിസർച്ചും സംയുക്തമായി പുറത്തിറക്കിയ ‘സ്മാർട്ട്‌ഫോൺ ഇൻസൈറ്റ്‌സ് റിപ്പോർട്ട് 2026’ വ്യക്തമാക്കുന്നു. കേവലം സാങ്കേതിക സവിശേഷതകൾക്കപ്പുറം ഫോൺ നൽകുന്ന മൊത്തത്തിലുള്ള അനുഭവത്തിനാണ് ഉപയോക്താക്കൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഏകദേശം 89 ശതമാനം ഉപയോക്താക്കളും പുതിയ ഫോൺ വാങ്ങുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നത് ശ്രദ്ധേയമായ കണ്ടെത്തലാണ്.

കണ്ടന്റ് ക്രിയേഷൻ, ദൈനംദിന ആവശ്യങ്ങൾ, ഉൽപ്പാദനക്ഷമത എന്നിവയ്ക്കായി എഐ ടൂളുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. യുവാക്കൾ പ്രധാനമായും വിനോദ ആവശ്യങ്ങൾക്കായി എഐയെ ആശ്രയിക്കുമ്പോൾ, മറ്റുള്ളവർ ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്. സിസ്റ്റം ലെവലിൽ തന്നെ സംയോജിപ്പിക്കപ്പെട്ട എഐ അനുഭവങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ്. വോയിസ്, ടെക്സ്റ്റ്, ഇമേജ് പ്രോസസിംഗ് എന്നിവയിൽ ഉപകരണത്തിനുള്ളിൽ തന്നെയുള്ള മെച്ചപ്പെട്ട ശേഷി ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നു. മികച്ച പ്രകടനത്തിനായി കൂടുതൽ പണം ചിലവാക്കാൻ 45 ശതമാനം പേരും ക്യാമറ ഗുണമേന്മയ്ക്കായി 57 ശതമാനം പേരും തയ്യാറാണ്.

വിശ്വാസ്യതയും മൂല്യവുമാണ് വാങ്ങൽ തീരുമാനങ്ങളെ സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങൾ. 57 ശതമാനം പേർ ബ്രാൻഡിനോടുള്ള വിശ്വാസം പരിഗണിക്കുമ്പോൾ, 60 ശതമാനം പേർക്കും ‘വാല്യൂ ഫോർ മണി’ തന്നെയാണ് പ്രധാനം. ഉയർന്ന വിലയുള്ള ഫോണുകൾ സ്വന്തമാക്കാൻ 43 ശതമാനം ഉപഭോക്താക്കളും ഇഎംഐ സൗകര്യം ഉപയോഗപ്പെടുത്തുന്നു. ഉപയോക്താക്കൾ ഇപ്പോൾ ഫോണുകൾ കൂടുതൽ കാലം കൈവശം വെക്കുന്ന പ്രവണതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് സൈക്കിൾ 3.5 വർഷത്തിൽ നിന്ന് നാല് വർഷമായി വർദ്ധിച്ചിട്ടുണ്ട്.

administrator

Related Articles