പ്രക്ഷേപണ മേഖല എല്ലാവരെയും ഉൾക്കൊള്ളുന്നതാക്കി മാറ്റുന്നതിന്റെ ഭാഗമായി കേൾവിപരിമിതിയുള്ള പ്രേക്ഷകർക്കായി ടെലിവിഷൻ വാർത്തകളിൽ തത്സമയ ‘സൈൻ ലാംഗ്വേജ് എഐ ആങ്കർമാരെ’ സ്ക്രീനിൽ കാണിക്കുന്ന ഫീച്ചർ അവതരിപ്പിച്ചു. റിമോട്ട് കൺട്രോൾ വഴി സ്ക്രീനിന്റെ ഒരു കോണിൽ എഐ വിർച്വൽ സൈൻ ഇൻറർപ്രെറ്ററെ ഓൺ ചെയ്യാൻ കാണികൾക്ക് സാധിക്കും.
പരമ്പരാഗതമായി നിശ്ചിത സമയങ്ങളിൽ മാത്രം സംപ്രേഷണം ചെയ്തിരുന്ന ഭിന്നശേഷി വാർത്താ ബുള്ളറ്റിനുകൾക്ക് പകരം എല്ലാ വാർത്താ ബുള്ളറ്റിനുകളിലും ഈ സേവനം തത്സമയം ലഭ്യമാക്കാൻ പുതിയ സാങ്കേതികവിദ്യ വഴിതുറക്കുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും തടസ്സമില്ലാതെ വാർത്തകൾ എത്തിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

