സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

ഇന്ത്യയുടെ സെമികണ്ടക്ടർ സ്വപ്നങ്ങൾക്ക് ചിറകുനൽകിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ അത്യാധുനിക 3D ചിപ്പ് പാക്കേജിംഗ് പ്ലാന്‍റിന് ഒഡിഷയിലെ ഭുവനേശ്വറിൽ ശിലാസ്ഥാപനം നിർവ്വഹിച്ചു. അമേരിക്ക ആസ്ഥാനമായുള്ള ‘3D ഗ്ലാസ് സൊലൂഷൻസ്’ എന്ന കമ്പനിയാണ് ഈ ബൃഹദ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇൻറൽ പോലുള്ള ആഗോള കമ്പനികളുടെ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ സംരംഭം, സെമികണ്ടക്ടർ ഉൽപ്പാദന രംഗത്ത് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും.

പരമ്പരാഗത ചിപ്പ് നിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമായി, ‘ഗ്ലാസ് സബ്സ്ട്രേറ്റ്’ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അഡ്വാൻസ്ഡ് പാക്കേജിംഗിലാണ് ഈ പ്ലാന്‍റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിപ്പുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും മെച്ചപ്പെട്ട താപനിയന്ത്രണം ഉറപ്പാക്കാനും ഈ പുത്തൻ സാങ്കേതികവിദ്യ സഹായിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഹൈ പെർഫോർമൻസ് കമ്പ്യൂട്ടിംഗ്, 5G-6G നെറ്റ്‌വർക്കുകൾ, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകൾക്ക് ഈ പ്ലാന്‍റിലെ ഉൽപ്പന്നങ്ങൾ കരുത്തേകും.

administrator

Related Articles