സമൂഹമാധ്യമങ്ങളിലെ കോളുകളും സന്ദേശങ്ങളും സർക്കാർ നിരീക്ഷിക്കുന്നതായി വ്യാജ പ്രചാരണം: മുന്നറിയിപ്പുമായി പിഐബി

സമൂഹമാധ്യമങ്ങളിലെ കോളുകളും സന്ദേശങ്ങളും സർക്കാർ നിരീക്ഷിക്കുന്നതായി വ്യാജ പ്രചാരണം: മുന്നറിയിപ്പുമായി പിഐബി

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ വ്യക്തിഗത കോളുകളും സന്ദേശങ്ങളും കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) വ്യക്തമാക്കി. കേന്ദ്രസർക്കാർ പുതിയ വാട്‌സ്ആപ്പ് മോണിറ്ററിങ് മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ടെന്നും, ഉദ്യോഗസ്ഥർ സന്ദേശങ്ങൾ പരിശോധിക്കുമ്പോൾ ചുവന്ന ടിക്ക് മാർക്ക് കാണുമെന്നുമുള്ള വ്യാജ അവകാശവാദങ്ങളോടെയുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

എല്ലാ കോളുകളും റെക്കോർഡ് ചെയ്യുന്നുണ്ടെന്നും വാറന്റില്ലാതെ അറസ്റ്റ് ചെയ്യുമെന്നും തുടങ്ങി 11 തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്ന സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരുവിധ മാർഗനിർദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് പൂർണ്ണമായും വസ്തുതാവിരുദ്ധമായ വാർത്തകളാണെന്നും പിഐബി ഫാക്ട് ചെക്ക് (PIB Fact Check) വിഭാഗം ഔദ്യോഗിക ‘X’ ഹാൻഡിലിലൂടെ അറിയിച്ചു. അതിനാൽ യാതൊരുവിധ സത്യവിരുദ്ധ പരിശോധനയും കൂടാതെ ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിക്കുകയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നു.

administrator

Related Articles