ബ്ലൂടൂത്ത് ഓഫ് ചെയ്താൽ വൈ-ഫൈ വേഗത കൂടുമോ? പ്രചരിക്കുന്ന വാർത്തകളുടെ സത്യമറിയാം

ബ്ലൂടൂത്ത് ഓഫ് ചെയ്താൽ വൈ-ഫൈ വേഗത കൂടുമോ? പ്രചരിക്കുന്ന വാർത്തകളുടെ സത്യമറിയാം

സ്മാർട്ട്‌ഫോണുകളിലും ലാപ്ടോപ്പുകളിലും ബ്ലൂടൂത്ത് ഓഫ് ചെയ്താൽ വൈ-ഫൈ വേഗത വർദ്ധിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാദങ്ങൾ പൂർണ്ണമായും ശരിയല്ലെന്ന് സാങ്കേതിക വിദഗ്ധർ വ്യക്തമാക്കുന്നു. ബ്ലൂടൂത്തും വൈ-ഫൈയും ഒരേസമയം പ്രവർത്തിക്കുമ്പോൾ ഒരേ 2.4GHz ഫ്രീക്വൻസി ബാൻഡ് പങ്കിടുന്നതിനാൽ ചിലപ്പോൾ ചെറിയ തോതിൽ സിഗ്നൽ തടസ്സങ്ങൾ ഉണ്ടാകാമെന്നതാണ് ഇത്തരമൊരു സംശയത്തിന് കാരണം. എന്നാൽ, പുതിയ തലമുറയിലെ സ്മാർട്ട്‌ഫോണുകളും മറ്റ് ഉപകരണങ്ങളും ഇത്തരം തടസ്സങ്ങൾ ഒഴിവാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ സാധാരണ സാഹചര്യങ്ങളിൽ ബ്ലൂടൂത്ത് ഓഫാക്കുന്നത് കൊണ്ട് വൈ-ഫൈ വേഗതയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ല. വളരെ പഴയ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരിൽ ചിലപ്പോൾ നേരിയ വ്യത്യാസം കണ്ടേക്കാമെങ്കിലും വേഗതയേറിയ ഇന്റർനെറ്റ് ഇത് ഉറപ്പുനൽകുന്നില്ല.

ഇന്റർനെറ്റ് വേഗത കുറവാണെങ്കിൽ ബ്ലൂടൂത്ത് ഓഫ് ചെയ്യുന്നതിന് പകരം മറ്റ് ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം. റൂട്ടറും ഫോണും 5GHz Wi-Fi ബാൻഡിലേക്ക് മാറ്റുക, റൂട്ടർ തടസ്സങ്ങളില്ലാത്ത തുറന്ന സ്ഥലത്ത് സ്ഥാപിക്കുക, അല്ലെങ്കിൽ റൂട്ടർ റീസ്റ്റാർട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് വഴി ഇന്റർനെറ്റ് വേഗത വലിയ രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും.

administrator

Related Articles