അടുത്ത വർഷത്തോടെ ഏത് ഡിജിറ്റൽ ജോലിയും മനുഷ്യനേക്കാൾ മികച്ച രീതിയിൽ AI ചെയ്യും: ഇലോൺ മസ്ക്

അടുത്ത വർഷത്തോടെ ഏത് ഡിജിറ്റൽ ജോലിയും മനുഷ്യനേക്കാൾ മികച്ച രീതിയിൽ AI ചെയ്യും: ഇലോൺ മസ്ക്

മനുഷ്യന്റെ ഭാവനകൾക്കും അപ്പുറത്തേക്ക് നിർമിതബുദ്ധി (AI) അതിവേഗം കുതിച്ചുയരുകയാണ്. അടുത്ത വർഷത്തോടെ ഡിജിറ്റൽ ലോകത്തെ ഏത് ജോലിയും മനുഷ്യനേക്കാൾ മികച്ച രീതിയിൽ ചെയ്യാൻ AI-ക്ക് സാധിക്കുമെന്ന് ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക് പ്രവചിക്കുന്നു. എന്നാൽ ഈ തരംഗം ഡിജിറ്റൽ ലോകത്ത് മാത്രമായി ഒതുങ്ങുമെന്നും, ഭൗതിക ലോകത്തെ ഇത് നേരിട്ട് ബാധിക്കില്ലെന്നതിനാൽ പ്രശസ്തമായ ‘മാട്രിക്സ്’ സിനിമയിലേതു പോലുള്ള സാഹചര്യം ഉടനടി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കേവലം ലേഖനങ്ങൾ എഴുതുന്നതിലോ ചിത്രങ്ങൾ നിർമിക്കുന്നതിലോ മാത്രം AI ഒതുങ്ങുന്നില്ല എന്നതാണ് പ്രധാന ആശങ്ക. മനുഷ്യന്റെ സഹായമില്ലാതെ തന്നെ സിസ്റ്റങ്ങളിലെ സുരക്ഷാ വീഴ്ചകൾ (സീറോ-ഡേ വൾനറബിലിറ്റികൾ) കണ്ടെത്താനും ഹാക്ക് ചെയ്യാനും AI ഏജന്റുകൾക്ക് സാധിക്കുന്നുണ്ടെന്ന് വേർസെൽ സിഇഒ ഗില്ലെർമോ റൗച്ച് ചൂണ്ടിക്കാണിക്കുന്നു. AI-ക്ക് മനുഷ്യനേക്കാൾ വേഗത്തിലും കൃത്യതയിലും സിസ്റ്റങ്ങൾ ഹാക്ക് ചെയ്യാനാകുമെന്ന് ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് ഒരു പതിറ്റാണ്ട് മുൻപ് നൽകിയ മുന്നറിയിപ്പാണ് ഇന്ന് യാഥാർഥ്യമാകുന്നത്.

administrator

Related Articles