ആഗോള ചിപ്പ് ക്ഷാമം: ആൻഡ്രോയിഡ് ആപ്പുകൾക്ക് കർശന നിയന്ത്രണങ്ങളുമായി ഗൂഗിൾ

ആഗോള ചിപ്പ് ക്ഷാമം: ആൻഡ്രോയിഡ് ആപ്പുകൾക്ക് കർശന നിയന്ത്രണങ്ങളുമായി ഗൂഗിൾ

ആഗോളതലത്തിൽ രൂക്ഷമായ ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ, ആൻഡ്രോയിഡ് ആപ്പുകൾക്കായി പുതിയ നിബന്ധനകൾ പുറപ്പെടുവിച്ച് ഗൂഗിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഡേറ്റാ സെന്ററുകളുടെ അതിവേഗ വളർച്ച ഹാർഡ്‌വെയർ ലഭ്യതയെ സാരമായി ബാധിച്ചതോടെയാണ് ആപ്പുകളുടെ മെമ്മറി ഉപയോഗം നിയന്ത്രിക്കാൻ ഗൂഗിൾ നിർബന്ധിതരായത്.

ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് പുതുതായി എത്തുന്ന ആപ്പുകൾ ‘ആർ8’ (R8) പോലെയുള്ള നൂതന ടൂളുകൾ ഉപയോഗിച്ച് ഒപ്റ്റിമൈസേഷൻ, ചുരുക്കൽ, ഒബ്ഫസ്‌കേഷൻ എന്നിവയിലൂടെ കുറഞ്ഞത് 25 ശതമാനം കവറേജ് നിർബന്ധമായും ഉറപ്പാക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ആപ്പുകളുടെ വേഗത കുറയുകയും പിന്നീട് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യും.

ഡിവൈസിന്റെ മെമ്മറി അമിതമായി ഉപയോഗിച്ച് സിസ്റ്റത്തിന്റെ വേഗത കുറയ്ക്കുന്നത് തടയാനാണ് പുതിയ മെമ്മറി പരിധികൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഗൂഗിൾ പ്ലേ ഡെവലപ്പർ ആൻഡ് മോണിറ്റൈസേഷൻ ജി.എം രാഘവേന്ദ്ര ഹരീഷ് വ്യക്തമാക്കി. ഇതിനൊപ്പം ഡിവൈസ് മൈഗ്രേഷൻ പൂർണ്ണമായും സുരക്ഷിതമാക്കുന്നതിലും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

administrator

Related Articles