ടെലിവിഷന്‍ റേറ്റിംഗിൽ വൻ അഴിച്ചുപണിയുമായി കേന്ദ്രം

ടെലിവിഷന്‍ റേറ്റിംഗിൽ വൻ അഴിച്ചുപണിയുമായി കേന്ദ്രം

ടെലിവിഷന്‍ റേറ്റിങ്ങില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി കേന്ദ്രം. ലാന്‍ഡിങ് പേജിലെ വ്യൂവര്‍ഷിപ്പ് റേറ്റിങ്ങില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ലാന്‍ഡിങ് പേജ് മാര്‍ക്കറ്റിങ് ഉപകരണമായി മാത്രമേ കണക്കാക്കാനാകുവെന്ന് വിലയിരുത്തിയാണ് തീരുമാനം. ചാനലുകള്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നത് തടയുകയാണ് ലക്ഷ്യം.

തീരുമാനം റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നത് തടയാനെന്ന് കേന്ദ്രം. റേറ്റിങ്ങിന്റെ വിശ്വാസ്യത കൂട്ടുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്ന വീടുകളുടെ എണ്ണം കൂട്ടാനും പുതിയ പരിഷ്‌കാരത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. സുതാര്യതയും വിശ്വാസതയും ഉറപ്പുവരുത്താനാണ് പുതിയ നയം. ലാന്‍ഡിങ് പേജുകള്‍ ഇനി മാര്‍ക്കറ്റിങ് ഉപകരണമായി മാത്രം കണക്കാക്കും. ടിവി റേറ്റിങ് ഏജന്‍സികള്‍ക്കുള്ള ആസ്തി മാനദണ്ഡങ്ങളും ലഘൂകരിച്ചു. യോഗ്യത മാനദണ്ഡം 20 കോടിയില്‍ നിന്ന് അഞ്ചു കോടിയാക്കി കുറച്ചു.

ഡയറക്ടര്‍ ബോര്‍ഡിലെ 50 ശതമാനം ആളുകള്‍ക്കും പ്രക്ഷേപകര്‍, പരസ്യ ദാതാക്കള്‍, ഏജന്‍സികള്‍ എന്നിവരുമായി ബന്ധമുണ്ടാകാന്‍ പാടില്ല. കൃത്യത മെച്ചപ്പെടുത്തുന്നതിനും നീക്കം. റേറ്റിങ് ഏജന്‍സികള്‍ 80,000 വീടുകളില്‍ കൂടി മീറ്ററുകള്‍ ഘടിപ്പിക്കണം. നിലവിലുള്ള ഏജന്‍സികള്‍ ആറുമാസത്തിനകം നടപടി പൂര്‍ത്തിയാക്കണം. ഡാറ്റയും അളക്കുന്ന രീതിയും ഏജന്‍സികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 10 ദിവസത്തിനകം പരാതി പരിഹാരത്തിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം.

administrator

Related Articles